വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കോമഡി എന്റർടെയ്നർ ജോണറിലൊരുങ്ങുന്ന ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
‘തിര’, ‘ഗോദ’ എന്നീ സിനിമകൾക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ രചിച്ച ചിത്രം കൂടിയാണ് ഒരു ജാതി ഒരു ജാതകം. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിശ്വജിത് ഒടുക്കത്തിൽ ആണ്.
ബാബു ആന്റണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, നിഖിലാ വിമൽ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.