കാസർകോട്: ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാസർകോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബസ് യാത്രയ്‌ക്കിടെ മാലോം സ്വദേശിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായി ബേക്കൽ പൊലീസ് അറിയിച്ചു.
കാഞ്ഞങ്ങാട്ട് നിന്ന് ബേക്കലിലേക്ക് ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. എതിർവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് യുവതി പകർത്തിയ ദൃശ്യങ്ങളായിരുന്നു പ്രധാന തെളിവായി പൊലീസ് പരിഗണിച്ചത്.