കർക്കിടകമാസം പിറന്നതോടെ കേരളമെങ്ങും രാമായണ ശീലുകൾ ഉയർന്നു കേൾക്കാൻ തുടങ്ങി.ലക്ഷ്മണ – ഭരത – ശത്രുഘ്‌നൻമാർക്കും ഭഗവാൻ ശ്രീരാമ ചന്ദ്രനോടൊപ്പം തന്നെ പ്രാധാന്യമുണ്ട്. ത്രേതായുഗത്തിൽ ശ്രീരാമാവതാര സമയത്ത്, തന്റെ സന്തതസഹചാരികളായ ശംഖു ചക്രങ്ങള്‍ക്കും, ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. ആദിശേഷനാണ് ലക്ഷ്മണൻ, ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍, ഭരതൻ മഹാ വിഷ്ണുവിന്റെ ശംഖായ പാഞ്ചജന്യത്തിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു
രാമ – ലക്ഷ്മണ – ഭരത – ശത്രുഘ്‌നൻമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളെ പൊതുവെ നാലമ്പലങ്ങൾ എന്നാണ് കേരളത്തിൽ പരാമർശിക്കുന്നത്. രാമായണമാസത്തിൽ രാമ – ലക്ഷ്മണ – ഭരത – ശത്രുഘ്‌നൻമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലേക്ക് വൻ ജനപ്രവാഹമാണ് ഉണ്ടാകുന്നത്. രാമായണ മാസത്തിൽ ഒറ്റ ദിവസം കൊണ്ട് ഇത്തരം നാലു ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദർശനം നടത്തുക എന്നൊരു തീർത്ഥാടന രീതി കേരളത്തിൽ ഇപ്പോൾ വളരെയേറെ പ്രചാരത്തിലുണ്ട്.ശ്രീരാമനും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ,ശത്രുഘ്നൻ എന്നിവർക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കർക്കിടക മാസത്തിലെ മുടക്കം തെറ്റാത്ത അനുഷ്ഠാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇത് കൂടാതെ കേരളമെമ്പാടുമുളള ഹനുമാൻ സ്വാമീ ക്ഷേത്രങ്ങളിലും ഭക്ത ജനത്തിരക്കേറി വരുന്നു.
കേരളത്തിലെ അഞ്ച് ജില്ലകളിലാണ് നാലമ്പല ദർശനം നടത്താൻ കഴിയുക. തൃശൂർ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് നാലമ്പല ദർശനത്തിന്റെ പുണ്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള രാമ – ലക്ഷ്മണ – ഭരത – ശത്രുഘ്‌നൻമാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളെ, നാലമ്പലങ്ങളെ ഒന്ന് പരിചയപ്പെടാം.

തൃപ്രയാറിൽ തുടങ്ങാം തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പല ദർശനം
കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയേറെ പ്രസിദ്ധമായിട്ടുള്ളത് തൃശൂർ-എറണാകുളം ജില്ലകളിലായി സ്ഥിതിചെയ്യുന്ന നാലമ്പലങ്ങളാണ്. വളരെ പണ്ടുകാലം മുതൽക്കെ ഭക്തർ കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി ഇവിടെയെത്താറുണ്ട്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദർശനം നടത്തണം എന്നാണ് വിശ്വാസം.
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് തൃശൂർ-എറണാകുളം ജില്ലകളിലായി സ്ഥിതിചെയ്യുന്ന നാലമ്പലങ്ങൾ. കർക്കിടക മാസത്തിൽ നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.തീർത്ഥാടന പരിക്രമം ഉച്ചയ്‌ക്ക് മുൻപായി പൂർത്തിയാക്കിയാൽ നന്നായി.
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃപ്രയാർ, തിരുമൂഴിക്കുളം, കൂടൽമാണിക്യം, പായമ്മൽ; തൃശൂർ-എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ……
കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ
കേരളത്തിൽ നിരവധി നാലമ്പലങ്ങളുണ്ടെങ്കിലും രാമന്റെ ദുഖം ശമിപ്പിച്ച ഇടമെന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ രാമപുരത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. രാമനാൽ അറിയപ്പെടുന്ന നാടാണ് രാമപുരം. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങൾ കൂടി ഇവിടെയുണ്ട്. ക്ഷേത്രങ്ങൾ വെറും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ നാലമ്പല ദർശനം നടത്താൻ സാധിക്കും. രാമപുരത്തെ ശ്രീരാമക്ഷേത്രത്തിൽ നിന്ന് ദർശനം നടത്തി കുടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെത്തും. ഇവിടെ നിന്ന് അമനകര ഭരത സ്വാമി ക്ഷേത്രത്തിലും പിന്നീട് മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമിയെ ദർശിക്കുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുക.
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഐതിഹ്യപ്പെരുമ നിറഞ്ഞ പിറവത്തിനടുത്തെ നാലമ്പലങ്ങൾ.
കേരളത്തിലെ നാലമ്പലങ്ങളിൽ വളരെയധികം പ്രസിദ്ധമായിട്ടുള്ള ക്ഷേത്രങ്ങളാണ് പിറവത്തിനടുത്തുള്ള നാലമ്പലങ്ങൾ. കർക്കിടക മാസത്തിൽ നാലമ്പല ദർശനത്തിനായി നിരവധി ഭക്തരാണ് ഇവിടെയെത്താറുള്ളത്. നാല് ക്ഷേത്രങ്ങളിലുമായി ഉച്ചയ്‌ക്ക് മുമ്പ് ഒരേ ദിവസം ദർശനം നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എറണാകുളം ജില്ലയ്‌ക്ക് അടുത്തുള്ള പിറവത്തിന് സമീപമാണ് നാല് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്.
പിറവത്തെ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീ ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീ ശതുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളം ജില്ലയിലെ പിറവത്തിനടുത്തെ നാലമ്പലങ്ങൾ. ഈ ക്ഷേത്രങ്ങളിൽ ക്രമത്തിൽ ദർശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമക്ഷേത്രത്തിൽ തിരികെയെത്തണം. ഇതോടെയാകും നാലമ്പല ദർശനം പൂർത്തിയാകുന്നത്. ക്ഷേത്രത്തിൽ തിരികെയെത്തി നാലമ്പലദർശ ചക്രം പൂർത്തിയാക്കും വിധമാണ് ക്ഷേത്രങ്ങളിൽ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. നാലമ്പല ദർശനം ഒരേ ദിവസം തന്നെ ഉച്ചപൂജയ്‌ക്ക് മുമ്പ് പൂർത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ട സന്താനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വില്വാദ്രിനാഥനെ തൊഴുതു തുടങ്ങാം നാലമ്പലദർശനം.
കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ പ്രധാനമാണ് തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥക്ഷേത്രം. ശ്രീരാമ – ലക്ഷ്മണ – ഹനുമദ് സന്നിധാനമാണ് ഈ ക്ഷേത്രം. തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല ഗ്രാമത്തിന്റെ കൃത്യമായ മധ്യത്തിലാണ് വില്വാദ്രിനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുൽപ്പുരമന്ദം ഭരതക്ഷേത്രം, കൽക്കുളം ശത്രുഘ്നക്ഷേത്രം എന്നിവയാണ് ഇവിടുത്തെ നാലമ്പല തീർത്ഥാടത്തിലെ മറ്റു ക്ഷേത്രങ്ങൾ
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

മലപ്പുറത്തെ നാലമ്പലങ്ങൾ
മലപ്പുറം ജില്ലയിലും നാലമ്പല ദർശനം നടത്താം എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. ശ്രീരാമൻ ക്ഷേത്രങ്ങൾ ഉള്ള സ്ഥലങ്ങളെല്ലാം രാമന്റെ വാസകേന്ദ്രങ്ങൾ അഥവാ രാമപുരം എന്നാണ് കണക്കാക്കുന്നത്. ഇവിടെ മലപ്പുറത്തിന് അടുത്തുമുണ്ട് ഒരു രാമപുരം. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിൽ രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ശ്രീരാമ-ഭരത-ലക്ഷ്മണ-ശത്രുഘ്ന ക്ഷേത്രങ്ങൾ ഉള്ളത്. പെരിന്തൽമണ്ണ – മലപ്പുറം പാതയിൽ രണ്ട് കിലേമീറ്റർ ചുറ്റളവിലാണ് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. രാമായണമാസത്തിൽ നാലമ്പല ദർശന പുണ്യം തേടി ആയിരങ്ങളാണ് ക്ഷേത്രങ്ങളിലേക്ക് എത്താറുള്ളത്. ഒരു നേരം കൊണ്ട് നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെന്നാണ് ഇവിടുത്തെ വിശ്വാസം. നാല് ക്ഷേത്രങ്ങളുമായി ഒരു മണിക്കൂർ കൊണ്ട് ദർശനം നടത്താൻ സാധിക്കുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, അയോദ്ധ്യ നഗർ ലക്ഷ്മണക്ഷേത്രം, കരിഞ്ചാപ്പാടി ഭരത ക്ഷേത്രം, നാറാണത്ത് ശത്രുഘ്നക്ഷേത്രം സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ. ഈ ക്ഷേത്രത്തിൽ ക്രമത്തിൽ ദർശനം നടത്തി അവസാനം രാമപുരം ശ്രീരാമക്ഷേത്രത്തിൽ തിരികെയെത്തണം. ഇതോടെയാകും നാലമ്പല ദർശനം പൂർത്തിയാകുന്നത്. ക്ഷേത്രത്തിൽ തിരികെയെത്തി നാലമ്പലദർശന ചക്രം പൂർത്തിയാക്കും വിധമാണ് ക്ഷേത്രങ്ങളിലെ സജ്ജീകരണം.
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂർ ജില്ലയിലെ നാലമ്പല ദർശനം.
മലബാറിൽ കണ്ണൂർ ജില്ലയിലെ നാലമ്പല ദർശനം ഏറെ പ്രത്യേകതകൾ ഉള്ളതാണ്. കാനന മധ്യത്തിലൂടെ പ്രകൃതിയുടെ നന്മ ആസ്വദിച്ച് ഭക്തിനിർഭരമായ നാലമ്പല ദർശനം മറ്റെവിടെയും അനുഭവഭേദ്യമല്ല.നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം പെരിഞ്ചേരി വിഷ്ണു ക്ഷേത്രം ( ലക്ഷ്മണ സങ്കല്പം), എളയാവൂർ ഭരതക്ഷേത്രം, പായം മഹാവിഷ്ണു ക്ഷേത്രം (ശത്രുഘ്ന ക്ഷേത്രം) എന്നിവയാണ് കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങൾ
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കിഴക്കിന്റെ അയോദ്ധ്യ വെന്നിമല രാമലക്ഷ്മണ ക്ഷേത്രം
കോട്ടയം ജില്ലയിലെ പുണ്യപുരാതനമായ വെന്നിമല ക്ഷേത്രം ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ച് വാഴുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ്.ഒട്ടേറെ അപൂർവ്വ സംഭവങ്ങളാലും വിശ്വാസങ്ങളാലും പ്രത്യേകതകളാലും നിറഞ്ഞ ക്ഷേത്രമാണിത്. ചരിത്രപരമായും വിശ്വാസപരമായും പ്രസിദ്ധമായ ഇവിടെ രാമലക്ഷ്മണന്മാർ വന്നു പോയിട്ടുണ്ടെന്നാണ് വിശ്വാസം
കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഐതീഹ്യങ്ങൾ ഉറങ്ങുന്ന കിഴക്കിന്റെ അയോദ്ധ്യ വെന്നിമല രാമലക്ഷ്മണ ക്ഷേത്രം.
എല്ലാവർക്കും ഭക്തി നിർഭരമായ ഒരു രാമായണ മാസം ആശംസിക്കുന്നു.















