രാമായണം സമ്പൂർണ പാരായണം നടത്തുന്നതിന് തുല്യം നാലമ്പല ദർശനം; കോട്ടയത്തെ നാലമ്പലങ്ങൾക്കു പിന്നിലെ ഐതീഹ്യവും ദർശനവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണം സമ്പൂർണ പാരായണം നടത്തുന്നതിന് തുല്യം നാലമ്പല ദർശനം; കോട്ടയത്തെ നാലമ്പലങ്ങൾക്കു പിന്നിലെ ഐതീഹ്യവും ദർശനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

ഭക്തിയുടെയും വിശ്വാസത്തിന്റെയും മറ്റൊരു രാമായണ മാസം കൂടി വീണ്ടും എത്തിയിരിക്കുകയാണ്. രാമായണ പാരായണത്തിനാൽ നിറയുന്ന പകലുകളിൽ നാലമ്പല ദർശനം നടത്തുന്നത് പുണ്യമാണ്. ശ്രീരാമനും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ,ശത്രുഘ്നൻ എന്നിവർക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കർക്കിടക മാസത്തിലെ മുടക്കം തെറ്റാത്ത അനുഷ്ഠാനം കൂടിയാണ്.

കേരളത്തിൽ നിരവധി നാലമ്പലങ്ങളാണ് ഉള്ളത്. എന്നാൽ രാമന്റെ ദുഖം ശമിപ്പിച്ച ഇടമെന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ രാമപുരത്തോളം പ്രാധാനമുള്ള ഇടങ്ങൾ കുറവാണ്. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ക്ഷേത്രങ്ങൾ വെറും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ നാലമ്പല ദർശനം നടത്താൻ സാധിക്കും.

കോട്ടയത്തെ നാലമ്പലങ്ങൾ…

രാമനാൽ അറിയപ്പെടുന്ന നാടാണ് രാമപുരം. രാമപുരത്തെ ശ്രീരാമക്ഷേത്രത്തിൽ നിന്ന് ദർശനം നടത്തി കുടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെത്തും. ഇവിടെ നിന്ന് അമനകര ഭരത സ്വാമി ക്ഷേത്രത്തിലും പിന്നീട് മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമിയെ ദർശിക്കുന്നതോടെയാണ് നാലമ്പല ദർശനം പൂർത്തിയാകുക. ഈ വർഷം ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണമാസം.

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം

കോട്ടയത്തെ നാലമ്പലദർശനം ആരംഭിക്കുന്നത് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമാണ്. ഇവിടെ നാലമ്പല ക്ഷേത്രം വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സീതയുടെ വിയോഗത്തിന് ശേഷം രാമൻ അയോദ്ധ്യയിൽ നിന്ന് ഇറങ്ങി നിരവധി യാത്രകൾ നടത്തി. പിന്നീട് ഇന്നത്തെ രാമപുരത്ത് എത്തി. തുടർന്നുള്ള കാലം ഇവിടെ വസിക്കാം എന്ന് രാമൻ തീരുമാനിയ്‌ക്കുകയായിരുന്നു. ഇതേസമയം തന്നെ രാമനെ കാണാത്തതിൽ അന്വേഷിച്ച് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഇവിടെയെത്തുകയായിരുന്നു. തുടർന്ന് രാമനൊപ്പം തന്നെ ഇവിടെ വസിക്കാൻ ആഗ്രഹിക്കുന്ന കാര്യം അവർ അറിയിച്ചു. പിന്നാലെ ഇവരോട് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് വാഴുവാൻ രാമൻ അരുൾ ചെയ്തു എന്നായിരുന്നു ഐതീഹ്യം.

രാമപുരത്തിന്റെ നടുവിലാണ് രാമപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ച് പൂജകളും മൂന്ന് ശിവേലികളും നിത്യവും ഇവിടെ സമർപ്പിക്കുന്നു. പുലർച്ചെ നാല് മണിയ്‌ക്ക് തുറക്കുന്ന നട ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്ക് നടയടയ്‌ക്കും. വൈകിട്ട് നാല് മണിയ്‌ക്ക് നട തുറന്ന് വൈകിട്ട് ഒമ്പത് മണിയ്‌ക്ക് നടയടയ്‌ക്കുന്ന രീതിയാണ് ഇവിടുള്ളത്. രാമന് അമ്പും വില്ലും സമർപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേക വഴിപാടാണ്.

കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം

രാമക്ഷേത്രത്തിലെ ദർശനം കഴിഞ്ഞാൽ അടുത്തതായി പോകേണ്ടത് കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്കാണ്. രാമപുരത്ത് നിന്ന് ഉഴവൂർ റൂട്ടിൽ നാല് കിലോമീറ്റർ ദൂരത്തിലാണ് കൂടപ്പുലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു വഴിപാടാണ് ഇവിടുത്തെ പ്രത്യേക വഴിപാട്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളിൽ സമർപ്പിക്കുന്ന വഴിപാടാണിത്.

അമനകര ഭരതസ്വാമി ക്ഷേത്രം

നാലമ്പലങ്ങളിലെ മൂന്നാം ക്ഷേത്രം അമനകരയിലെ ഭരതസ്വാമി ക്ഷേത്രമാണ്. കുടപ്പുലത്തു നിന്ന് അഞ്ച് കിലോമീറ്റർ ദൂരമാണ് ഇവിടേയ്‌ക്കുള്ളത്. രാമപുരം – കൂത്താട്ടുകുളം റൂട്ടിലും ഇവിടേയ്‌ക്ക് എത്താവുന്നതാണ്. ശംഖ് സമർപ്പണമാണ് ഇവിടുത്തെ പ്രധാന വഴിപാട്. ആറാട്ട് നടക്കുന്ന കുളമുള്ള ഇവിടെ മീനൂട്ടും നടക്കാറുണ്ട്.

മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം

നാലമ്പല യാത്രയിലെ നാലാമത്തെ ക്ഷേത്രം മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രമാണ്. അമനകരയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മേതിരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീണ്ടും രാമപുരം രാമസ്വാമി ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രദർശനം പൂർത്തിയാകും.

ഉച്ചപൂജയ്‌ക്ക് മുൻപ് ദർശനം

നാലമ്പല ദർശനത്തിന്റെ പുണ്യമെന്നത് ഉച്ചപൂജയ്‌ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്നതാണ്. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചപൂജയ്‌ക്കു മുൻപായി ദർശനം നടത്തി പൂർത്തിയാക്കണം. രാമയണം ഒരു സമ്പൂർണ്ണ പാരായണം നടത്തുന്നതിനു തുല്യമാണ് നാലമ്പല ദർശനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് രാമപുരത്തെ നാലമ്പലങ്ങളിൽ എത്തുന്നത്.

Tags: TempleSUB
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies