മല്ലു സിംഗ് ആകാനിരുന്നത് ലാലേട്ടൻ; താടിയൊക്കെ വച്ച ഒരു പഞ്ചാബി; പക്ഷെ, ആ കഥ മാറ്റിവെച്ചതിന്റെ കാരണം!; സേതു പറയുന്നു...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മല്ലു സിംഗ് ആകാനിരുന്നത് ലാലേട്ടൻ; താടിയൊക്കെ വച്ച ഒരു പഞ്ചാബി; പക്ഷെ, ആ കഥ മാറ്റിവെച്ചതിന്റെ കാരണം!; സേതു പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 08:08 pm IST
FacebookTwitterWhatsAppTelegram

റാഫി മെക്കാർട്ടിൻ പോലെ, സിദ്ദിഖ് ലാൽ പോലെ മലയാളികൾ ആഘോഷമാക്കിയ കൂട്ടുകെട്ടാണ് സച്ചി-സേതു കൂട്ടുകെട്ട്. ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങി അഞ്ചോളം സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. 2011-ന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞ് സ്വതന്ത്ര തിരക്കഥാകൃത്തുക്കളായത്. 2012-ൽ റൺ ബേബി റൺ എഴുതിക്കൊണ്ട് സച്ചി ഹിറ്റ് അടിച്ചപ്പോൾ ആ വർഷം തന്നെ മല്ലുസിംഗ് എഴുതി സേതു സൂപ്പർ ഹിറ്റ് സ്വന്തമാക്കി. ഒരുമിച്ച് തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോൾ തമ്മിൽ ഇഷ്ടപ്പെടാത്തതിനാൽ സച്ചിയും താനും മാറ്റിവെച്ച സിനിമകളായിരുന്നു റൺ ബേബി റണ്ണും മല്ലു സിംഗും എന്ന് പറയുകയാണ് സേതു. മല്ലു സിംഗായി ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആണെന്നും സേതു പറയുന്നു.

“ചോക്ലേറ്റും മേക്കപ്പ് മാനും കഴിഞ്ഞിട്ട് നിന്നപ്പോൾ മല്ലുസിംഗിന്റെ കഥ അൻവർ റഷീദ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്‌ക്ക് വേണ്ടി ഞാൻ പറഞ്ഞ കഥയാണ്. ആ സിനിമ മണിയൻപിള്ള സാറാണ് നിർമ്മിക്കാനിരുന്നത്. അന്ന് ടൈറ്റിൽ ഇട്ടിരുന്നില്ല. പഞ്ചാബിൽ ഒരാൾ പോകുന്നതായിരുന്നു കഥ. അന്ന് സച്ചിക്കോ ഇവർക്ക് ആർക്കോ ആ കഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ലാലേട്ടൻ ആയിരുന്നു ഹീറോ”.

“മോഹൻലാലിനു വേണ്ടിയാണ് മല്ലു സിംഗ് എന്ന കഥ ആലോചിക്കുന്നത്. താടിയൊക്കെ വെച്ച് പഞ്ചാബി ആയാൽ വർക്കൗട്ട് ആകില്ല എന്ന് തോന്നി. ഞാൻ നന്നായിരിക്കും എന്ന് പറയുമ്പോഴും അവർക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. വർക്കൗട്ട് ആകില്ല എന്ന് സച്ചി പറഞ്ഞതുകൊണ്ട് അത് മാറ്റിവെച്ചു. പിന്നീട് ‘റൺ ബേബി റൺ’ സച്ചി പറഞ്ഞപ്പോൾ അത് എനിക്കും ഇഷ്ടമായില്ല. ആ രണ്ട് സിനിമകളും അന്ന് മാറ്റിവെച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ച് മൂന്നോളം സിനിമകൾ ചെയ്തിരുന്നു. അതിനുശേഷം ഒറ്റയ്‌ക്ക് സിനിമ എഴുതാൻ തുടങ്ങി. സച്ചി എഴുതിയ റൺ ബേബി റണ്ണും ഞാൻ എഴുതിയ മല്ലൂസിംഗും ഹിറ്റായിരുന്നു”-സേതു പറഞ്ഞു.

Tags: mohanlalunni mukudhanSUBSethuMallu singh
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies