മാലിന്യ പ്രശ്നത്തിലെ വീഴ്ച നഗരസഭ തിരുത്തിയേ മതിയാകൂ; കോർപ്പറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പൊലീസ് അതിക്രമം; വനിതാ പ്രവർത്തകർക്കെതിരെ കയ്യേറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യ പ്രശ്നത്തിലെ വീഴ്ച നഗരസഭ തിരുത്തിയേ മതിയാകൂ; കോർപ്പറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പൊലീസ് അതിക്രമം; വനിതാ പ്രവർത്തകർക്കെതിരെ കയ്യേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്നത്തെ അലംഭാവത്തോടെ കൈകാര്യം ചെയ്ത നഗരസഭയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ സമാധാനപരമായ മാർച്ചിന് നേരെ പൊലീസ് അതിക്രമം നടത്തി. പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് തടഞ്ഞ പൊലീസ് ലാത്തി വീശുകയായിരുന്നു. കൂടാതെ ബിജെപി പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും പ്രയോ​ഗിച്ചു. പൊലീസ് നടപടിയിൽ കൗൺസിലർമാർക്കുൾപ്പെടെ പരിക്കേറ്റു.

ആമയിഴഞ്ചാൻ തോട്ടിൽ വീണ് ഇനിയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ, തോടിന് സമീപമുള്ളവർക്ക് സാംക്രമിക രോ​ഗങ്ങൾ പടരുന്നത് തടയാൻ ന​ഗരസഭയുടെ ഭാ​​ഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം. എന്നാൽ പ്രതിഷേധക്കാരോട് ചർച്ച നടത്താൻ പോലും തയ്യാറാകാതെയായിരുന്നു പ്രവർത്തകരെ പൊലീസ് അടിച്ചമർത്തിയത്.

തലസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ സ്ത്രീകൾ അടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചു. വനിതാ കൗൺസിലർമാർക്കെതിരെ അഞ്ച് റൗണ്ട് ജലപീരങ്കിയാണ് പൊലീസ് പ്രയോ​ഗിച്ചത്. പെരുമഴയിൽ റോഡിലിറങ്ങി പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി.

തോട് ശുചീകരിക്കാനായി റെയിൽവേയുടെ‌ കരാർ എടുത്തത് സിഐടിയു യൂണിയനിലെ നേതാവാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പ്രതികരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് സംസ്ഥാന പ്രസിഡന്റായ സംഘടനയിലെ അംഗമാണ് കോൺട്രാക്ടർ ബിജുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ എംസി റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ മാലിന്യപ്രശ്നം ചർച്ച ചെയ്തപ്പോൾ ന​ഗരസഭ നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. വിഷയം വീണ്ടും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ന​ഗരസഭ തയ്യാറായിരുന്നില്ല. മാലിന്യപ്രശ്നത്തിൽ ന​ഗരസഭ പുലർത്തിയ മൗനം വലിയ ദുരന്തത്തിലേക്ക് വഴിവച്ച സാഹചര്യത്തിലായിരുന്നു ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തിയത്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ ന​ഗരസഭയ്‌ക്ക് സംഭവിച്ച വീഴ്ചയുടെ ഫലമായിരുന്നു ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തവും തലസ്ഥാനത്ത് കുന്നുകൂടുന്ന മാലിന്യവും. എന്നാൽ വീഴ്ച മറച്ചുവച്ച് റെയിൽവേയെ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ച ന​ഗരസഭയുടെ നീക്കത്തിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നത്.

Tags: PoliceBJPcorporationmarch
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies