ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഭാവിയെക്കുറിച്ച് വിലയിരുത്തൽ നടത്തി മുൻതാരം അമിത് മിശ്ര. മലയാളി താരത്തിന് പ്രായമായെന്നും ഇപ്പോൾ 29 വയസ് കടന്ന സഞ്ജുവിന് 2026ലെ ടി20 ലോകകപ്പ് കളിക്കാനാകില്ലെന്നും അമിത് മിശ്ര പറയുന്നു. ഇതേ സ്പിന്നർ ഏറ്റവും ഒടുവിൽ ഇന്ത്യക്കായി കളിച്ചത് 2017ലാണ്. ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുമില്ല. ടി20 കിരീടം നേടിയ ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
മിശ്ര ശുഭങ്കര്‍ ഗുപ്തയുടെ യൂട്യൂബ് ഷോയായ അണ്‍പ്ലഗ്ഡിലാണ് സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് അമിത് മിശ്ര പറഞ്ഞത്. ” അവൻ അടുത്ത ടി20 ലോകകപ്പ് കളിക്കുമെന്ന് ഞാൻ കരുതുന്നില്ല, അവന് ഇപ്പോൾ പ്രായമായി. നിരവധി യുവതാരങ്ങൾ അസരത്തിനായി കാത്തിരിക്കുന്നു. വിരാട് കോലിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. യുവാക്കൾ ടി20യിൽ മികച്ച പ്രകടനം നടത്തും’.
” അസാധാരണ പ്രകടനം നടത്തിയാൽ മാത്രമെ സഞ്ജുവിന് അടുത്ത ലോകകപ്പ് കളിക്കനാകൂ. ഇപ്പോൾ അവൻ ടീമിലുണ്ട്. തുടർന്നും അവൻ അടുത്ത ലോകകപ്പ് വരെ സ്ഥാനം നിലനിർത്തിയാൽ ചിലപ്പോൾ കളിക്കാനായേക്കും. ഇല്ലെങ്കിൽ വളരെ കഠിനമാകും. കിഷനും രാഹുലും പന്തുമെല്ലാം പിന്നാലെയുണ്ട്’. ——മിശ്ര