മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ദക്ഷിണാഫ്രിക്കൻ പേസർ കാർമി ലേ റൂവാക്സിന്റെ മുഖത്തിന് പരിക്ക്. സാൻ ഫ്രാൻസിക്കോ യൂണികോൺസും സിയാറ്റിൽ ഓർക്കാസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. റൂക്‌സിന്റെ ഓവറിൽ റയാൻ റിക്കൽട്ടൺ ഫുൾ ലെംഗ്ത് പന്ത് നേരെ അടിച്ചപ്പോഴാണ് പേസറുടെ മുഖത്ത് പതിച്ചത്. ഗുരുതര പരിക്കേറ്റ താരം ഉടനെ പിച്ചിൽ വീണു. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും റൂക്‌സ് ഉടൻ തന്നെ ക്രീസ് വിട്ടു. താരത്തിന് പകരം കോറി ആൻഡേഴ്‌സണാണ് ഓവർ പൂർത്തിയാക്കിയത്.
1.4 ഓവർ പൂർത്തിയാക്കിയ റൂക്‌സ് 11 റൺസാണ് വിട്ടുനൽകിയത്. ആശുപത്രിയിൽ തുടരുന്ന റൂക്‌സിന്റെ പരിക്കിനെക്കുറിച്ച് നിരീക്ഷിച്ച് വരികെയാണെന്ന് ഡോക്ടർമാർ അറിയിച്ചു. മത്സരത്തിൽ സാൻസ്ഫ്രാൻസിസ്‌കോ യുണീകോൺസ് 23 റൺസിന് വിജയിച്ചു. ഷെഹാൻ ജയസൂര്യ 54 റൺസുമായി ബാറ്റിംഗിൽ കളംനിറഞ്ഞപ്പോൾ 3 വിക്കറ്റുമായി ലിയാം പ്ലങ്കറ്റ് ബൗളിംഗിൽ തിളങ്ങി.
View this post on Instagram
“>















