ഹിറ്റുകളുടെ തോഴനായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ജൂലായ് 26ന് തിയറ്ററിലെത്തും. സിബിഐ 5ന് ശേഷം എസ്.എൻ സ്വാമി കഥയും തിരക്കഥയും നിർവഹിച്ച ചിത്രമാണ് സീക്രട്ട്. സസ്പെൻസ് ത്രില്ലർ ജോണറിലാണ് സീക്രട്ടും ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്.
ട്രെയിലറിൽ നായകനായ ധ്യാൻ ശ്രീനിവാസന്റെ സംഭാഷണങ്ങളാെന്നും കാണിക്കുന്നുമില്ല. അയ്യർ ദി ഗ്രേറ്റ് എന്ന സിനിമയുടെ മേമ്പൊടിയുണ്ടെന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരുടെ കമന്റുകൾ. സംവിധായകൻ രഞ്ജിത്ത്, രഞ്ജി പണിക്കർ,അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, സുരേഷ് കുമാർ ആർദ്രാ മോഹൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമാണം.