സാന്റിയാഗോ: ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7.20 ഓടുകൂടിയാണ് അനുഭവപ്പെട്ടത്.
നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 115 കിലോമീറ്റർ ആഴത്തിലാണുള്ളത്. ഭൂകമ്പത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.