ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഓൾറൗണ്ടർ ദീപക് ഹൂഡ വിവാഹിതനായി. വധുവിന്റെ പേരൊന്നും പറയാതയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ജൂലായ് 15-നാണ് വിവാഹം നടന്നതെങ്കിലും ഇന്നാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരാഗതമായ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. 9 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഹിമാചൽപ്രദേശ് സ്വദേശികളാണ്.
കുടുംബവും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞവർഷം താരത്തിന് ഐപിഎല്ലിൽ പറയാനുണ്ടായിരുന്നത് മോശം പ്രകടനത്തിന്റെ കഥയാണ്. 11 മത്സരങ്ങളിൽ നിന്ന് 145 റൺസ് മാത്രമാണ് നേടിയത്. 2025ലെ മെഗാ ലേലത്തിൽ താരത്തിന് ലക്നൗ നിലനിർത്താൻ സാദ്ധ്യതയില്ല.
ഇന്ത്യക്കായി 10 ഏകദിനവും 21 ടി20 കളും കളിച്ചിട്ടുണ്ട്. 521 റൺസാണ് ആകെ സമ്പാദ്യം. ഒരു ടി20 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 9 വിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യുസിലൻഡിനെതിരെയാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
View this post on Instagram
“>
View this post on Instagram