പാരിസ് ഒളിമ്പിക്സിന് ഇന്ത്യ സർവസജ്ജം; കായിക താരങ്ങളെ ഒരുക്കാൻ കേന്ദ്രം ചെലവിട്ടത് 470 കോടി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരിസ് ഒളിമ്പിക്സിന് ഇന്ത്യ സർവസജ്ജം; കായിക താരങ്ങളെ ഒരുക്കാൻ കേന്ദ്രം ചെലവിട്ടത് 470 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോപ്‌സ് പദ്ധതിയിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും കായിക താരങ്ങൾക്ക് മികച്ച പിന്തുണ നൽകുകയാണ് കേന്ദ്ര സർക്കാർ. പാരിസ് ഒളിമ്പിക്‌സിൽ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് വേണ്ടി 470 കോടി രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 117 അത്‌ലറ്റുകളാണ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ ഏഴ് മെഡലുകളുടെ റെക്കോർഡ് തിരുത്തി ഇത്തവണ എക്കാലത്തെയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. അമ്പെയ്‌ത്ത്, ബാഡ്മിന്റൺ, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് ഉൾപ്പെടെ 16 മത്സരയിനങ്ങളിൽ ഇന്ത്യൻ സംഘം മാറ്റുരയ്‌ക്കും. നീരജ് ചോപ്ര, പി.വി സിന്ധു, മീരാഭായ് ചാനു, ചിരാഗ് ഷെട്ടി- സാത്വിക് സായ് രാജ് തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഒളിമ്പിക്‌സിന്റെ ഭാഗമാകുന്ന കായിക താരങ്ങളിൽ ചിലർക്ക് വേണ്ടി ചെലവഴിക്കുന്ന തുക ഇതാണ്.

പാരിസ് ഒളിമ്പിക്‌സിന് പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന് വിദേശ പരിശീലനത്തിനും വിദഗ്ദ പരിശീലകർക്കുമായി 41.81 കോടി രൂപയാണ് ചെലവഴിക്കുന്നത്. അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച നീരജ് ചോപ്രയുടെ പരിശീലനത്തിന് 5.72 കോടിയും ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടി- സാത്വിക് സായ് രാജ് എ്ന്നിവരുടെ പരിശീലനത്തിന് 5.62 കോടിയുമാണ് കേന്ദ്രസർക്കാർ നൽകുന്നത്. പാരിസിൽ മൂന്നാം ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിടുന്ന പിവി സിന്ധുവിന് 3.13 കോടിയാണ് നൽകുന്നത്. പരിശീലകൻ അഗസ് ദ്വി സാന്റോയുടെ ചെലവ് ഉൾപ്പെടെയാണിത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീര ഭായ് ചാനുവിന് 2.74 കോടിയും ഷൂട്ടിംഗ് താരങ്ങളായ മനു ഭക്കറിനും അനീഷ് ഭൻലവാലയ്‌ക്കും 2.41 കോടിയുമാണ് നൽകുന്നത്. രോഹൻ ബൊപ്പണ്ണയ്‌ക്ക് 1.59 കോടിയുമാണ് പരിശീലനത്തിനും മറ്റുമായി നൽകുന്നത്.

ജൂലൈ 26-നാണ് ഒളിമ്പിക്‌സിന് തുടക്കമാകുക. 32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളിലെ കായികതാരങ്ങൾ മത്സരിക്കും. ബ്രേക്കിംഗ്, സ്‌കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് എന്നിങ്ങനെ നാല് പുതിയ മത്സരയിനങ്ങൾ കൂടി പാരിസ് ഒളിമ്പിക്‌സിനുണ്ട്.

 

Tags: PARIS OLYMPICS 2024TOPS117 Athletes
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies