ആമസോൺ പ്രൈം ഡേ 2024 സെയിൽ ആരംഭിച്ചതോടെ ഐഫോൺ 13ന് വൻ വിലക്കിഴിവ്. iPhone 13 (128GB) ഫോണിന് നിലവിൽ 48,799 രൂപയാണ് ആമസോണിലെ ഓഫർ നിരക്ക്. ഇന്ത്യയിൽ 79,900 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത ഫോണാണിത്. ആമസോണിൽ ഇതിന്റെ എംആർപി 59,900യാണ്. SBIയുടെ ക്രെഡിറ്റ് കാർഡോ ICICIയുടെ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കും. ഇതോടെ 48,799 രൂപയ്‌ക്ക് വിൽക്കുന്ന ഐഫോൺ 13 വെറും 47,799 രൂപയ്‌ക്ക് ലഭിക്കുന്നതാണ്.
iPhone 13
2021ൽ ലോഞ്ച് ചെയ്ത ഫോണാണിത്. ആപ്പിളിന്റെ 6-കോർ A15 Bionic CPU ഇതിൽ അടങ്ങിയിരിക്കുന്നു. 4GB റാം, 128GB സ്റ്റോറേജ് എന്നിവയുമുണ്ട്. 3240mAh ആണ് ബാറ്ററിയുടെ കപ്പാസിറ്റി. 12-megapixel പ്രൈമറി കാമറയും ഇതിന്റെ സവിശേഷതയാണ്. ബയോമെട്രിക് ഒതന്റിക്കേഷനായി Face IDയും ഉപയോഗിക്കാം.
ആമസോൺ പ്രൈം ഡേ 2024 സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുണ്ട്. ഫോൺ കൂടാതെ വാഷിംഗ് മെഷീൻ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയ്‌ക്കും ഓഫർ ലഭ്യമാണ്.















