വെള്ളിയാഴ്ച പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി ദാംബുള്ളയിലെ സ്റ്റേഡിയം വേദിയായി. തന്നെ കാണാനെത്തിയ ഭിന്നശേഷിക്കാരിയായ ആരാധികയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകി ഇന്ത്യൻ ബാറ്റർ സ്മൃതി മന്ദാന വരവേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഇന്ത്യൻ ടീമിന്റെ മുഴുവൻ അംഗങ്ങളുടെയും പേരിലാണ് സമ്മാനം നൽകുന്നതെന്ന് പറഞ്ഞ് പുത്തൻ മൊബൈൽ ഫോണാണ് താരം ആരാധികയ്ക്ക് നൽകിയത്.
ശേഷം ‘ആദീഷ’ എന്ന കുട്ടിയോട് അല്പനേരം സംസാരിക്കുകയും അവൾക്കൊപ്പം ഒരു ചിത്രം പകർത്തുകയും ചെയ്ത്. വീൽ ചെയറിൽ അമ്മയ്ക്കൊപ്പമാണ് ഗ്രൗണ്ടിലെത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുവ ആരാധികയോട് മത്സരം ഇഷ്ടപ്പെട്ടോ ആസ്വദിച്ചോ എന്നും മന്ദാന ചോദിക്കുന്നുണ്ട്.
അതേസമയം പാകിസ്താനെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.2 ഓവറിൽ 108 റൺസിന് പുറത്തായി. ഇന്ത്യ 85 പന്തിൽ വിജയലക്ഷ്യം മറികടന്ന് ഏഷ്യാ കപ്പിന് വിജയത്തോടെ തുടക്കമിട്ടു.
Adeesha Herath’s love for cricket brought her to the stadium, despite all the challenges. The highlight of her day? A surprise encounter with her favorite cricketer, Smriti Mandhana, who handed her a mobile phone as a token of appreciation 🥺
𝐌𝐨𝐦𝐞𝐧𝐭𝐬 𝐥𝐢𝐤𝐞 𝐭𝐡𝐞𝐬𝐞… pic.twitter.com/iqgL2RNE9v
— Sri Lanka Cricket 🇱🇰 (@OfficialSLC) July 20, 2024
“>