ചെന്നൈ: സമൂഹത്തിലേക്ക് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് റെയിൽവേ. അവയവദാനം നടത്തുന്ന ജീവനക്കാർക്ക് 42 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാനം നടത്തുന്നവർക്ക് ആശുപത്രി വിട്ടാലും വിശ്രമം ആവശ്യമായി വരുന്നതും പരിഗണിച്ചാണ് തീരുമാനം.
കേന്ദ്രസർക്കാരിന്റെ അവയവദാന നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ നടത്തുന്ന അവയവദാനത്തിനാണ് അവധി ലഭിക്കുക. റെയിൽവേയുടെ ആശുപത്രികളിലോ റെയിൽ വേ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ നടത്തണം.
കഴിഞ്ഞ വർഷമാണ് കേന്ദ്ര പേഴ്‌സണൽ, ട്രെയിനിംഗ് വകുപ്പ് കഴിഞ്ഞ വർഷമാണ് അവയവദാനത്തിന് തയ്യാറാകുന്നവർക്ക് പ്രത്യേക അവധി നൽകണമെന്ന് നിർദേശിച്ചത്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു ഇത്. ഈ നിർദ്ദേശാനുസരണമാണ് റെയിൽവേയുടെ തീരുമാനം.















