ഇന്ത്യയിൽ നടന്ന ഏറ്റവും ആഢംബര വിവാഹമായിരുന്നു അനന്ത് അംബാനി-രാധിക മർച്ചൻ്റ് മംഗല്യം. ലോകത്തിന്റെ നാനാതുറകളിൽ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കാനെത്തിയത്. പോപ് ഗായകരും ഹോളിവുഡ്-ബോളിവുഡ് സൂപ്പർ താരങ്ങളും കായിക താരങ്ങളുമടക്കം നിരവധിപേർ ഇന്ത്യയിലെത്തി.
നവവധുവരന്മാർക്ക് ഇവർ നൽകിയ സമ്മാനങ്ങൾ എന്തൊക്കെയാണെന്നുള്ള ചർച്ചകളും വിവാഹവും ആഘോഷവും കഴിഞ്ഞതോടെ ചൂടുപിടിച്ചു. ബോളിവുഡ് ലൈഫ് റിപ്പോർട്ട് അനുസരിച്ച് ഷാരൂഖ് ഖാൻ ഇരുവർക്കും 40 കോടി രൂപയുടെ അത്യാഢംബര അപ്പാർട്ട്മെന്റാണ് സമ്മാനിച്ചത്. അതും ഫ്രാൻസിൽ. ബിൽ ഗേറ്റ്സ് 9 കോടി വിലവരുന്ന ഡയമണ്ട് മോതിരങ്ങളാണ് സമ്മാനിച്ചത്. ഇതിനൊപ്പം 180 കോടിയുടെ ലക്ഷ്വറി ബോട്ടും സമ്മാനിച്ചെന്നും വിവരമുണ്ട്.
അമിതാഭ് ബച്ചൻ നൽകിയതാകട്ടെ പച്ച മരതക കല്ലുകൾ പതിച്ച 30 കോടി രൂപ വിലവരുന്ന ഒരു നെക്ലെസാണ്. സൽമാൻ ഖാൻ നൽകിയതാകട്ടെ 15 കോടി വിലമതിക്കുന്ന സ്പോർട്സ് ബൈക്കാണ്. ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും റൺവീർ സിംഗും കസ്റ്റമൈസ് ചെയ്ത റോൾസ് റോയ്സാണ് അനന്തിനും രാധികയ്‌ക്കും സമ്മാനിച്ചത്. 20 കോടിയാണ് വില. മൂന്ന് കോടിയുടെ ലംബോർഗിനിയാണ് ജോൺ സീന വധുവരന്മാർക്ക് നൽകിയത്.
ആലിയ-റൺബീർ ദമ്പതികൾ 9 കോടിയുടെ ബെൻസാണ് സമ്മാനിച്ചത്. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും 25 ലക്ഷം രൂപയുടെ കൈയിൽ നെയ്താെരു പ്രത്യേക ഷാളുമാണ് നൽകിയത്. വിക്കി കൗശലും-കത്രീന കൈഫും നൽകിയതാകട്ടെ 19 ലക്ഷത്തിന്റെ സ്വർണ ചെയ്നും. റിസപ്ഷനിൽ പങ്കെടുത്ത നടൻ അക്ഷയ്കുമാർ 60 ലക്ഷം വിലമതിക്കുന്നൊരു സ്വർണ പേനയാണ് സമ്മാനിച്ചത്.















