അതിദാരുണമായ ഒരു അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി-മീററ്റ് എക്സ്പ്രേവേയിൽ തെറ്റായ ദിശയിൽ പാഞ്ഞെത്തിയ കാർ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വായുവിൽ ഉയർന്നുപൊങ്ങിയ ഇരുവരും റോഡിൽ ഗുരുതരമായി പരിക്കേറ്റ് തത്ക്ഷണം മരിച്ചു. 20-കാരനായ യഷ് ഗൗതവും 40-കാരിയായ മഞ്ജുദേവിയുമാണ് മരിച്ചത്.
ഇരുവഹും ഹരിദ്വാറലെ സന്ദർശനവും ഗംഗയിലെ സ്നാനവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. കാർ ഡ്രൈവറെ പൊലീസ് പിടികൂടി. ഗാസിയാബാദിന് സമീപത്തെ മെഹ്റോലി അടിപ്പാതയ്‌ക്ക് സമീപമായിരുന്നു അപകടമെന്ന് പൊലീസ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ ഇരുവരും 10 അടിയോളം വായുവിൽ ഉയർന്നുപൊങ്ങിയാണ് റോഡിൽ വീണത്.
പരിക്കേറ്റവരെ ഉടനെ മണിപാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡൽഹി വെസ്റ്റ് വിനോദ് നഗറിലാണ് താമസിക്കുന്നത്. അതേസമയം എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹന യാത്ര നിരോധിച്ചിരുന്നതായും വിവരമുണ്ട്.
दुख:द दिल्ली-मेरठ एक्सप्रेस-वे गाजियाबाद में रॉन्ग साइड से आ रही कार ने स्कूटी सवार मां-बेटे को टक्कर मारकर मौत की नींद सुला दिया, बताया जा रहा है मां–बेटा हरिद्वार से गंगा स्नान करके दिल्ली लौट रहे थे #live #VideoViral #updateme pic.twitter.com/YtsxLXh5pY
— Lavely Bakshi (@lavelybakshi) July 22, 2024















