സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപണം; റഷ്യയിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകയ്ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് കോടതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപണം; റഷ്യയിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 12:05 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യൻ സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് റഷ്യൻ കോടതി. യുഎസ് സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ് / റേഡിയോ ലിബർട്ടിയിലെ മാദ്ധ്യമപ്രവർത്തകയായ അൾസു കുർമഷേവയ്‌ക്കാണ് ശിക്ഷ വിധിച്ചത്. റഷ്യൻ – അമേരിക്കൻ ജേർണലിസ്റ്റാണ് കുർമഷേവ.

തെക്കൻ റഷ്യൻ നഗരമായ കസാനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന കോടതി നടപടികൾക്ക് ശേഷമാണ് ശിക്ഷ പ്രസ്താവിച്ചതെന്ന് കോടതി വക്താവ് വ്യക്തമാക്കി. സംഭവത്തിൽ അപ്പീൽ നൽകുമോയെന്ന് കുർമഷേവയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടില്ല. യുഎസ് എംബസിയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ചെക്ക് റിപ്പബ്ലിക്കിലായിരുന്ന കുർമഷേവ മെയിൽ കുടുംബആവശ്യങ്ങൾക്കായിട്ടാണ് കാസനിൽ എത്തിയത്. മടക്കയാത്രയ്‌ക്ക് വിമാനത്തിനായി കാത്ത് നിൽക്കവേ അറസ്റ്റിലാകുകയായിരുന്നു. റഷ്യയുടെയും അമേരിക്കയുടെയും പൗരത്വമുളള വ്യക്തിയാണ് കുർമഷേവ. യുഎസ് പൗരത്വമുളളതിനാൽ വിദേശ ഏജന്റാണെന്ന വിവരം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

2022 ൽ റഷ്യൻ അധിനിവേശത്തെ ചോദ്യം ചെയ്യുന്നവരുടെ അഭിമുഖങ്ങൾ ഉൾക്കൊളളിച്ച് കുർമഷേവ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതുൾപ്പെടെയുളള കാര്യങ്ങൾ അറസ്റ്റിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റഷ്യൻ നിയമവിദഗ്ധർ പറയുന്നത്.

വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ചിനെയും വെളളിയാഴ്ച റഷ്യയിലെ കോടതി ചാരവൃത്തിക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. യെകാറ്ററിൻബർഗിലെ കോടതിയാണ് 16 വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് കുർമഷേവയ്‌ക്കും ശിക്ഷ വിധിച്ചത്.

Tags: media personഅൾസു കുർമഷേവAlsu kurmashevaUS journalistArrest Russia
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Latest News

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies