മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 07:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീക്ക് ‘ഖുല്‍അ്’ വഴി ഭർത്താവിന്റെ സമ്മതമോ അംഗീകാരമോ ഇല്ലാതെ വിവാഹമോചനം നേടാമെന്ന് കേരള ഹൈക്കോടതി. പുരുഷന് ‘ത്വലാഖ്’ വഴി വിവാഹമോചനം നേടാനുള്ള അവകാശത്തിന് സമാനമായി, സ്ത്രീക്ക് ലഭിച്ചിരിക്കുന്ന വിവാഹമോചന അവകാശമാണ് ‘ഖുല്‍അ്’ എന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നാമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ‘ഖുല്‍അ്’ പ്രകാരമുള്ള വിവാഹമോചനത്തിന്റെ സാധുത ഭർത്താവിന്റെ സമ്മതത്തെയോ അംഗീകാരത്തെയോ ആശ്രയിച്ചല്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഭാര്യയുടെ പൂർണവും നിരുപാധികവുമായ അവകാശമാണ് ‘ഖുല്‍അ്’ എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ‘ഖുല്‍അ്’ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നതിനായി കുടുംബകോടതിയെ സമീപിക്കുമ്പോൾ ദീർഘമായ വിചാരണയോ സാക്ഷിവിസ്താരമോ വിശദമായ തെളിവെടുപ്പോ നിർബന്ധമാക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.

‘ഖുല്‍അ്’ സാധുവാകാൻ മൂന്ന് പ്രധാന ഘടകങ്ങൾ

കുടുംബകോടതി പരിശോധിക്കേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

  • വിവാഹബന്ധം അവസാനിപ്പിക്കുന്നതായി ഭാര്യ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ടോ
  • വിവാഹസമയത്തോ വിവാഹശേഷമോ ലഭിച്ച മഹർ ഉൾപ്പെടെയുള്ള ഭൗതിക ആനുകൂല്യങ്ങൾ തിരിച്ചുനൽകാൻ ഭാര്യ തയ്യാറാണോ
  • വിവാഹമോചന പ്രഖ്യാപനത്തിന് മുമ്പ് കുടുംബങ്ങൾക്കിടയിൽ ഫലപ്രദമായ അനുരഞ്ജന ശ്രമം നടന്നിട്ടുണ്ടോ

ഈ ഘടകങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ‘ഖുല്‍അ്’ സാധുതയുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ സമ്മതം ലഭിച്ചിട്ടുണ്ടോ എന്നത് അതിന്റെ സാധുത നിർണയിക്കുന്ന ഘടകമല്ലെന്നും കോടതി നിരീക്ഷിച്ചു.

2023ൽ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ ‘ഖുല്‍അ്’ പ്രഖ്യാപിക്കുകയും അതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു.

എന്നാൽ ‘ഖുല്‍അ്’ അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്നും വിശദമായ തെളിവെടുപ്പും മധ്യസ്ഥശ്രമങ്ങളും പൂർത്തിയാകുന്നതുവരെ നടപടികൾ നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ഹർജികളും ഉപഹർജികളും സമർപ്പിച്ചു. കുടുംബകോടതി ഈ ആവശ്യങ്ങൾ തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: Muslim personal lawKerala High Court KhulaMuslim Women Divorce RightsKhula Without Husband Consent
Share
Tweet
SendShare

More News from this section

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies