ഏപ്രിലിലാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ ലോറൻസ് ബിഷ്ണോയ് ഗ്യാങ് വെടിയുതിർത്തത്. നടനെ വകവരുത്താൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അൻമോൽ ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരമാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. കേസിൽ പൊലീസ് 1,735 പേജുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്.
ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ഓഡിയോ റെക്കോർഡ് അടക്കമാണിത് കൈമാറിയത്. സൽമാനെ ഭയപ്പെടുത്തുന്ന തരത്തിൽ ആക്രമണം നടത്താനായിരുന്നു നിർദ്ദേശം. ഹെൽമെറ്റ് ധരിക്കരുതെന്നും പറഞ്ഞിരുന്നു. ആരെയും പേടിക്കുന്നില്ലെന്ന് കാണിക്കാനായിരുന്നു ഇത്. നിങ്ങൾ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്നും ബിഷ്ണോയ് പറഞ്ഞതായി ഷൂട്ടർമാർ നൽകിയ മൊഴിയിൽ പറയുന്നു.
കേസിൽ സൽമാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. “അവരെന്ന കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇതിനായി നിരവധി ശ്രമങ്ങളും നടത്തി. എന്റെ കുടുംബത്തെ പേടിപ്പിക്കാനും ശ്രമിച്ചു. പുലർച്ചെ അഞ്ചു മണിയോടെ പടക്കം പെട്ടെന്നൊരു ശബ്ദമാണ് ഞാൻ കേട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ ഷൂട്ട് ചെയ്തെന്ന് ബോർഡി ഗാർഡ്സ് പറഞ്ഞു. ഗാലക്സി അപ്പാർട്ട്മെൻ്റിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലാമ് വെടിയേറ്റത്’. —സൽമാൻ പറഞ്ഞു.സൽമാനെ വധിക്കാൻ 25 ലക്ഷം രൂപ ബിഷ്ണോയ് ഗ്യാങ് വാഗ്ദാനം ചെയ്തിരുന്നു. സിദ്ധു മൂസെവാലയെ വകവരുത്തിയ പോലെ തീർക്കാനാണ് നിർദ്ദേശം.















