ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിൽ പോകരുതെന്ന് മുൻ താരം ഹർഭജൻ സിംഗ്.ബിസിസിഐയുടെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ സുരക്ഷാ പ്രശ്നങ്ങളുണ്ട്. എന്നും ഓരോ സംഭവങ്ങൾ നടക്കുന്നുണ്ട്. ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയെക്കാൾ പ്രാധാന്യം മറ്റാെന്നിനുമില്ലെന്നും മുൻ എംപികൂടിയായ ഹർഭജൻ സിംഗ് പറഞ്ഞു.
“ഇന്ത്യൻ ടീം എന്തിന് പാകിസ്താനിലേക്ക് പോകണം? അവിടെയുള്ള സുരക്ഷാ പ്രശ്‌നം പ്രധാനമാണ്. പാകിസ്താനിലെ സാഹചര്യം അങ്ങനെയാണ്. എന്നും ഓരോ സംഭവങ്ങൾ നടക്കുന്നുണ്ട്. അവിടെ പോകുന്നത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല. BCCI യുടെ നിലപാട് തികച്ചും ശരിയാണ്, ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല. ഞാൻ ബിസിസിഐയുടെ നിലപാടിനെ പൂർണമായി പിന്തുണയ്‌ക്കുന്നു—- ഹർഭജൻ പറഞ്ഞു.
2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ കിരീടം നേടിയിരുന്നു . ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഫഖർ സമന്റെ 114 റൺസിന്റെ പിൻബലത്തിൽ 50 ഓവറിൽ 338 റൺസെടുത്തു.ഇന്ത്യയെ 158 റൺസിന് പുറത്താക്കി 180 റൺസിന് വിജയിക്കുയായിരുന്നു.
IANS Exclusive
Delhi: On India going to Pakistan to participate in the Champions Trophy, former cricketer and Rajya Sabha MP Harbhajan Singh says, “Why should the Indian team go to Pakistan? The security issue there is significant. The situation in Pakistan is such that… pic.twitter.com/29qeXMuiEW
— IANS (@ians_india) July 25, 2024















