ചാമ്പ്യൻസ് ട്രോഫിക് ഇന്ത്യൻ ടീം പാകിസ്താനിൽ എത്തണമെന്ന അഭ്യർത്ഥനയുമായി പാക് മുൻതാരം ഷൊയ്ബ് മാലിക്. ഇന്ത്യ ഇതുവരെയും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ ഐസിസിയിൽ സമ്മർദ്ദം ചെലുത്തുകയാണ് പാകിസ്താൻ. ഇതിനിടെയാണ് മാലിക്കിന്റെ അഭ്യർത്ഥന.പാകിസ്താനിൽ ഉള്ളവർ വളരെ നല്ലവരാണെന്നും ഇന്ത്യക്ക് മികച്ച സ്വീകരണം നൽകുമെന്നുമാണ് താരത്തിന്റെ വാഗ്ദാനം.
“രാജ്യങ്ങൾ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതിനൊയൊക്ക പ്രത്യേകമായി പരിഗണിക്കണം. രാഷ്‌ട്രീയം കായികരംഗവുമായി കൂട്ടിക്കുഴക്കരുത്. കഴിഞ്ഞ വർഷം പാകിസ്താൻ ടീം ഇന്ത്യയിലേക്ക് വന്നു. ഇപ്പോൾ ഇന്ത്യക്ക് പാകിസ്താനിലേക്ക് വരാനുള്ള അവസരമാണ്.
എനിക്ക് തോന്നുന്നത് ഇന്ത്യയിലെ നിരവധി താരങ്ങൾ പാകിസ്താനിലേക്ക് വന്നിട്ടില്ല. അവർക്ക് നല്ലൊരു അവസരമാകും. ഞങ്ങൾ വളരെ നല്ല ആളുകളാണ്. ഇന്ത്യക്ക് നല്ല സ്വീകരണം നമ്മൾ ഒരുക്കുമെന്ന കാര്യം ഉറപ്പാണ്’. പാകിസ്താനി യുട്യൂബ് ചാനലിലാണ് താരത്തിന്റെ പരാമർശം’.















