"ഹൽവ തയ്യാറാക്കാൻ ഒബിസി, ദളിത് വിഭാഗക്കാരെ ഉൾപ്പെടുത്തിയില്ല"; രാഹുലിന്റെ വിചിത്ര ആരോപണം കേട്ട് ചിരിയടക്കാനാകാതെ ധനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ഹൽവ തയ്യാറാക്കാൻ ഒബിസി, ദളിത് വിഭാഗക്കാരെ ഉൾപ്പെടുത്തിയില്ല”; രാഹുലിന്റെ വിചിത്ര ആരോപണം കേട്ട് ചിരിയടക്കാനാകാതെ ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദളിത്, ഒബിസി വിഭാ​ഗക്കാരെ ഉൾപ്പെടുത്താതെയാണ് ധനമന്ത്രി ഹൽവാ സെറിമണി നടത്തിയതെന്ന വിചിത്ര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ ഹൽവ തയ്യാറാക്കുന്ന ചിത്രം സഭയിൽ ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ. സഭയിൽ രാഹുലിന്റെ പ്രസംഗം കേട്ടിരിക്കുകയായിരുന്ന ധനമന്ത്രി തലയിൽ കൈവച്ച് ചിരിയടക്കി.

#WATCH | In Lok Sabha, LoP Rahul Gandhi shows a poster of the traditional Halwa ceremony, held at the Ministry of Finance before the Budget session.

He says, "Budget ka halwa' is being distributed in this photo. I can't see one OBC or tribal or a Dalit officer in this. Desh ka… pic.twitter.com/BiFRB0VTk3

— ANI (@ANI) July 29, 2024

കഴിഞ്ഞ തവണ ലോക്സഭയിലെത്തിയപ്പോൾ ദൈവങ്ങളുടെ ചിത്രം ഉയർത്തിയായിരുന്നു രാഹുൽ നിലപാട് അറിയിക്കാൻ ശ്രമിച്ചത്. തുടർന്നുണ്ടായ വിവാദ​ങ്ങൾക്ക് വിലകൽപ്പിക്കാതെ ഇത്തവണയും ലോക്സഭയിലേക്ക് ഫോട്ടോയുമായി എത്തുകയായിരുന്നു രാഹുൽ. ധനമന്ത്രി ഹൽവ പാചകം ചെയ്യുന്ന ചിത്രമാണ് രാഹുൽ ഉയർത്തിപ്പിടിച്ചത്. പ്രതിപക്ഷ നേതാവാണെന്ന കാര്യം മറക്കരുതെന്നും സഭയുടെ മാന്യത നിലനിർത്താൻ ശ്രമിക്കണമെന്നും രാഹുലിനോട് സ്പീക്കർ ഓം ബിർള നിർദേശിച്ചു.

തുടർന്ന് ഹൽവ സെറിമണിയെക്കുറിച്ചുള്ള ആരോപണം ഉയർത്തുകയായിരുന്നു രാഹുൽ. ഈ ഫോട്ടോയിൽ ബജറ്റിന്റെ ഹൽവ വിതരണം കാണാം, പക്ഷെ അതിൽ ഒരു ഒബിസിക്കാരനെയോ ട്രൈബലിനെയോ ദളിത് ഉദ്യോഗസ്ഥനെയോ കാണാൻ സാധിച്ചില്ല. രാജ്യത്തിന്റെ ഹൽവയാണ് വിതരണം ചെയ്തത്. പക്ഷെ ഈ രാജ്യത്തിന്റെ 73 ശതമാനം വരുന്ന ജനവിഭാ​ഗത്തെ അവിടെ പ്രതിനിധീകരിച്ചില്ല. 20 ഉദ്യോ​ഗസ്ഥർ ചേർന്നാണ് ബജറ്റ് തയ്യാറാക്കിയത്, അതിൽ മേൽപ്പറഞ്ഞ സമൂഹത്തിൽ നിന്നുള്ളവരൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

എന്നാൽ ഇതുകേട്ട ധനമന്ത്രി നിർമലാ സീതാരാമന് ചിരിയടക്കാനായില്ല. സഭയിലിരുന്ന് രാഹുലിന്റെ പ്രസംഗം കേൾക്കുകയായിരുന്ന ധനമന്ത്രി രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തി ചിരിച്ചു. രാഹുലിന്റെ വിചിത്ര ആരോപണത്തിനുള്ള മറുപടി ചിരിയിൽ ഒതുക്കുകയായിരുന്നു ധനമന്ത്രി.

Tags: Rahul Gandhinirmala sitharamanHalwa-CeremonyBudget 2024Union Budget 2024-25
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies