ന്യൂഡൽഹി: ദളിത്, ഒബിസി വിഭാഗക്കാരെ ഉൾപ്പെടുത്താതെയാണ് ധനമന്ത്രി ഹൽവാ സെറിമണി നടത്തിയതെന്ന വിചിത്ര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമലാ സീതാരാമൻ ഹൽവ തയ്യാറാക്കുന്ന ചിത്രം സഭയിൽ ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ. സഭയിൽ രാഹുലിന്റെ പ്രസംഗം കേട്ടിരിക്കുകയായിരുന്ന ധനമന്ത്രി തലയിൽ കൈവച്ച് ചിരിയടക്കി.
#WATCH | In Lok Sabha, LoP Rahul Gandhi shows a poster of the traditional Halwa ceremony, held at the Ministry of Finance before the Budget session.
He says, "Budget ka halwa' is being distributed in this photo. I can't see one OBC or tribal or a Dalit officer in this. Desh ka… pic.twitter.com/BiFRB0VTk3
— ANI (@ANI) July 29, 2024
കഴിഞ്ഞ തവണ ലോക്സഭയിലെത്തിയപ്പോൾ ദൈവങ്ങളുടെ ചിത്രം ഉയർത്തിയായിരുന്നു രാഹുൽ നിലപാട് അറിയിക്കാൻ ശ്രമിച്ചത്. തുടർന്നുണ്ടായ വിവാദങ്ങൾക്ക് വിലകൽപ്പിക്കാതെ ഇത്തവണയും ലോക്സഭയിലേക്ക് ഫോട്ടോയുമായി എത്തുകയായിരുന്നു രാഹുൽ. ധനമന്ത്രി ഹൽവ പാചകം ചെയ്യുന്ന ചിത്രമാണ് രാഹുൽ ഉയർത്തിപ്പിടിച്ചത്. പ്രതിപക്ഷ നേതാവാണെന്ന കാര്യം മറക്കരുതെന്നും സഭയുടെ മാന്യത നിലനിർത്താൻ ശ്രമിക്കണമെന്നും രാഹുലിനോട് സ്പീക്കർ ഓം ബിർള നിർദേശിച്ചു.
തുടർന്ന് ഹൽവ സെറിമണിയെക്കുറിച്ചുള്ള ആരോപണം ഉയർത്തുകയായിരുന്നു രാഹുൽ. ഈ ഫോട്ടോയിൽ ബജറ്റിന്റെ ഹൽവ വിതരണം കാണാം, പക്ഷെ അതിൽ ഒരു ഒബിസിക്കാരനെയോ ട്രൈബലിനെയോ ദളിത് ഉദ്യോഗസ്ഥനെയോ കാണാൻ സാധിച്ചില്ല. രാജ്യത്തിന്റെ ഹൽവയാണ് വിതരണം ചെയ്തത്. പക്ഷെ ഈ രാജ്യത്തിന്റെ 73 ശതമാനം വരുന്ന ജനവിഭാഗത്തെ അവിടെ പ്രതിനിധീകരിച്ചില്ല. 20 ഉദ്യോഗസ്ഥർ ചേർന്നാണ് ബജറ്റ് തയ്യാറാക്കിയത്, അതിൽ മേൽപ്പറഞ്ഞ സമൂഹത്തിൽ നിന്നുള്ളവരൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.
എന്നാൽ ഇതുകേട്ട ധനമന്ത്രി നിർമലാ സീതാരാമന് ചിരിയടക്കാനായില്ല. സഭയിലിരുന്ന് രാഹുലിന്റെ പ്രസംഗം കേൾക്കുകയായിരുന്ന ധനമന്ത്രി രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തി ചിരിച്ചു. രാഹുലിന്റെ വിചിത്ര ആരോപണത്തിനുള്ള മറുപടി ചിരിയിൽ ഒതുക്കുകയായിരുന്നു ധനമന്ത്രി.















