സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കുമ്മാട്ടിക്കളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ വിൻസെന്റിന്റെ ആദ്യ മലയാള ചിത്രമാണിത്. കടൽ പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
സന്തോഷ് വർമ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന ഗാനമാണ് പുറത്തുവന്നത്. യുവൻ ശങ്കർ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഭരതം, അമരം എന്നീ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി നിർമിക്കുന്നതെന്ന് വിൻസെന്റ് നേരത്തെ പ്രതികരിച്ചിരുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളിലാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്.
സൂപ്പർഗുഡ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.