ഒളിമ്പിക്സ് ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയ്‌ക്ക് എതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം ഇന്ത്യ. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ നായകൻ ഹർമൻ പ്രീത് സിംഗ് ആണ് പെനാൽറ്റി കോർണർ വലയിലെത്തിച്ച് ഇന്ത്യക്ക് സമനില നൽകിയത്.
പെനാൽറ്റി അടക്കം മിന്നും സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞ മത്സരത്തിൽ 41-ാം മിനിട്ടിൽ ഒപ്പമെത്താനുള്ള അവസരം അഭിഷേക് നഷ്ടമാക്കിയിരുന്നു.ലുക്കാസ് മാർട്ടിനെസ് 22-ാം മിനിട്ടിലാണ് ഇന്ത്യയെ ഞെട്ടിപ്പിച്ച് ആദ്യ ഗോൾ നേടുന്നത്. പൂൾ ബിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ബെൽജിയവും ഓസ്ട്രേലിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. നാളെ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡും ഹോക്കി ടീമിന് പിന്തുണയുമായി പാരിസിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Rahul Dravid in house for Hockey Match 🇮🇳♥️#Paris2024 #ParisOlympics2024 pic.twitter.com/CsRvUGgDTL
— Amit Tiwari ™ (@LuvAmitTiwari) July 29, 2024
When sporting legends from opposite ends of the world unite at #Hockey! 🏈🏏#Paris2024 #Olympics #RahulDravid #JasonKelce pic.twitter.com/ZCWhIyOiNL
— International Hockey Federation (@FIH_Hockey) July 29, 2024
ൃ