ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിനായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു; ഓൺലൈനായും പങ്കെടുക്കാം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Bahrain

ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിനായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു; ഓൺലൈനായും പങ്കെടുക്കാം

Janam Web Desk by Janam Web Desk
Jul 29, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

മനാമ: ബഹ്റൈൻ കേരളീയ സമാജം കേരളോത്സവത്തിനായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ആർക്കും എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിൽ സംഘാടകരുടെ നിർദേശങ്ങൾ പാലിച്ച് ഓൺലൈൻ ആയി ഡിസൈനുകൾ അപ്ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക് 150 അമേരിക്കൻ ഡോളർ ആണ് സമ്മാനം.

ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തീയതി 20 ആഗസ്റ്റ് 2024 ആയിരിക്കും.
ലോകമെമ്പാടുമുള്ള മലയാളപ്രവാസ സംഘടനകളിൽ പ്രവർത്തന മികവുകൊണ്ട് മുൻനിരയിലുള്ള ബഹ്റൈൻ കേരളീയ സമാജം തങ്ങളുടെ ഏഴായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ വാസനകൾ പരിപോഷിപ്പിക്കാനായി രൂപം കൊടുത്ത കലാമാമാങ്കമാണ് കേരളോത്സവം.

സമാജം കുടുംബത്തിലെ അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും ഉൾപ്പെടുന്നു. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി അൻപതോളം മത്സരങ്ങളാണ് കേരളോത്സവം 2024ൽ നടത്തപ്പെടുക. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ടീമിന് ചാമ്പ്യൻഷിപ്പ് ലഭിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് നടക്കുക.

2014 ൽ അവസാനമായി നടന്ന കേരളോത്സവത്തിന്റെ തിരിച്ചുവരവ് അംഗങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് നവംബർ മാസത്തിൽ തുടക്കം കുറിക്കാനാണ് ആലോചിക്കുന്നതെന്നും അതിനു വേണ്ട ഒരുക്കങ്ങൾ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ തുടങ്ങുമെന്നും സമാജം പ്രസിഡന്റ്, പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ആഷ്ലി കുര്യൻ (39370929), വിപിൻ മോഹൻ (33205454), ശ്രീവിദ്യ വിനോദ് (33004589), സിജി ബിനു (36302137) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Tags: Logo Design CompetitionBahrainSUBkeralolsavamkeraleeya samajamമനാമബഹ്റൈൻ കേരളീയ സമാജം
ShareTweetSendShare

More News from this section

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

അന്താരാഷ്‌ട്ര യോഗാദിനം; ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു

പ്രൊഫ:നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം നാളെ വൈകിട്ട്

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി 7 ന്

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies