തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രോഗിക്ക് പാമ്പ് കടിയേറ്റു. ഒറ്റപ്പാലം സ്വദേശി ദേവീദാസനാണ് പാമ്പ് കടിയേറ്റത്. സ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ദേവീദാസനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
വലതു കയ്യിലാണ് പാമ്പ് കൊത്തിയത്. ആശുപത്രി വളപ്പിലെ നീതി മെഡിക്കൽ സ്റ്റോറിന് സമീപത്തു വച്ച് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. രോഗി നിലവിൽ ട്രോമാകെയറിൽ നിരീക്ഷണത്തിലാണ്.
ഏതാനും നാളുകൾക്ക് മുൻപ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ചും സമാന സംഭവം നടന്നിരുന്നു. മകളെ ഡോക്ടറെ കാണിക്കാനെത്തിയ അമ്മയ്‌ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ വച്ചായിരുന്നു സംഭവം. വിഷമില്ലാത്ത പാമ്പായിരുന്നതിനാൽ അപകടം കൂടാതെ യുവതി രക്ഷപ്പെട്ടു.















