പാരിസ് ഒളിമ്പിക്സിൽ ആദ്യ കൊവിഡ‍് കേസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ബ്രെസ്റ്റ് സ്ട്രോക് നീന്തൽ താരം ആദം പീറ്റിക്കാണ് കൊവിഡ് ബാധിച്ചത്. 100 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് താരത്തിന് കൊവിഡ് പോസിറ്റീവായത്.
ബ്രിട്ടീഷ് ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 29കാരന് 0.02 സെക്കൻഡ് വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്. മത്സര ശേഷം തൊണ്ടയിൽ അസ്വസ്ഥതയുണ്ടായിരുന്നതായി പീറ്റി പറഞ്ഞു. തുടർച്ചയായി മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് വിഭാഗങ്ങളിൽ സ്വർണം നേടിയ താരം എട്ടു തവണ ലോകചാമ്പ്യനുമായിരുന്നു.
2016 ലെ റിയോയിലും 2021 ടോക്കിയോ ഒളിമ്പിക്സിലും താരം സ്വർണം നേടിയിരുന്നു. എന്നാൽ കടുത്ത മദ്യപാനവും മാനസികാരോഗ്യ പ്രശ്നങ്ങളെയും തുടർന്ന് ഏറെ നാൾ നീന്തലിൽ നിന്ന് താരം വിട്ടുനിന്നിരുന്നു.