അബുദാബി; യുഎഇയിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പിഴ ചുമത്തിയത്. 113 സ്വദേശി പൗരൻമാരെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയാണ് കമ്പനി സ്വദേശിവൽക്കരണചട്ടം അട്ടിമറിക്കാൻ ശ്രമിച്ചത്.
പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിനായി കേസ് അബുദാബി പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറുകയായിരുന്നു. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി പൗരൻമാരെ നിയമിച്ചാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കമ്പനി ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
അൻപതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഈ വർഷം അവസാനത്തോടെ ആറ് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം.