വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

Janam Web Desk by Janam Web Desk
Jul 30, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ഇതിലൂടെ തെളിയുക. എംഐ-17 ,എഎൽഎച്ച് ധ്രുവ് എന്നീ ഹെലികോപ്റ്ററുകളാണ് ദുരന്തമുഖത്തേക്ക് അയച്ചിരിക്കുന്നത്. തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലുള്ള സുലൂർ എയർ ബേസിൽ നിന്നാണ് ഹെലികോപ്ടറുകൾ അയച്ചതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ഏകോപനത്തിലാണ് രക്ഷാപ്രവർത്തങ്ങൾ നടക്കുന്നത്. 200 സൈനികരും കണ്ണൂരിലെ ഏഴിമല നേവൽ ബേസിൽ നിന്നുള്ള നാവിക സേനാംഗങ്ങളെയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ആർമി കന്റോൺമെന്റിൽ നിന്ന് 200 ഓളം കരസേനാംഗങ്ങൾ അടങ്ങുന്ന രണ്ട് സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

122TA ബറ്റാലിയൻ ഉച്ചയോടെ വയനാട്ടിലെത്തി രക്ഷാ ദൗത്യം ആരംഭിച്ചിരുന്നു. നാവികസേനയിൽ നിന്നുള്ള 30 മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ അറിയിച്ചു. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ചനടത്തി ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായത്തിനും രക്ഷാപ്രവർത്തനത്തിനും ആവശ്യമായ എല്ലാ സൈനിക സഹായവും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിരുന്നു.

മീററ്റ് റിമൗണ്ട്‌ വെറ്ററിനറി കോർപ്സ് സെന്ററിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡ് തെരച്ചിലിൽ സഹായിക്കാൻ വയനാട്ടിലെത്തും. വനംവകുപ്പിൻെറ ആളില്ലാ വിമാനവും പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വയനാട്ടിലെ ചൂരൽ മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചയോടെ ഉണ്ടായ ഉരുൾപൊട്ടലുകളിൽ മരണസംഖ്യ 90 കടന്നതായാണ് റിപ്പോർട്ടുകൾ. 250 ൽ അധികംപേർ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.

Tags: NDRFDisasterkerala govtLANDSLIDEDefence minister Rajnath SinghNational Disaster Management TEAMDog SquadhelicopterIAF
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’; ജെ എസ് കെ തീയറ്ററുകളിലേക്ക്; ജൂലൈ 17 ന് റിലീസ് ചെയ്യും

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies