ജൂനിയർ എഞ്ചിനീയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7,951 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എഞ്ചിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്/കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 7,934 ഒഴിവും ഗൊരഖ്പുർ ആർആർബിയിൽ കെമിക്കൽ സൂപ്പർവൈസർ/റിസർച്ച് ആൻഡ് മെറ്റലർജിക്കൽ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണ് ഉള്ളത്. ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാവുന്നതാണ്.
18-36 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിവരങ്ങൾക്കുമായി www.recruitmentrrb.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.