തിരുവനന്തപുരം; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ആക്രമണത്തിനിരയായ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്നാണ് ഡോക്ടറുടെ മൊഴി.
സുജീത്ത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് വനിത ഡോക്ടറുടെ പരാതിയിൽ പറയുന്നു. സുഹൃത്തായിരുന്നു സുജീത്ത് മാനസികമായി തകർക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തു. ഇതിൽ സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ വകവരുത്താൻ ഒരുങ്ങിയത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് സുജീത്തും ഡോക്ടറും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഏറെ നാൾ സൗഹൃദം തുടർന്നു. ഇടയ്‌ക്ക് പിണങ്ങിയെങ്കിലും വീണ്ടും സൗഹൃദത്തിലായി. ഇതിന് ശേഷമാണ് ഇവർ അകലുന്നത്.
തന്നെ മാനസികമായി തകർത്ത സുജീത്ത് പിന്നീട് മാല ദ്വീപിലേക്ക് പോയെന്നും ഡോക്ടർ വ്യക്തമാക്കി. ഇതാണ് പിന്നീട് പകയായി വളർന്നത്. ആദ്യം ജീവനൊടുക്കുന്ന കാര്യം ആലോചിച്ചെങ്കിലും ഇത് വേണ്ടെന്ന് വച്ച് ആക്രമണത്തിന് മുതിരുകയായിരുന്നു.