ഒളിമ്പിക്‌സിൽ വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജനിതക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023-ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇമാനെ ഖലീഫിന് നഷ്ടമായിരുന്നു.
xy ക്രോമസോമുകളുള്ള അത്ലറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാത്ത അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷന്റെ ജനിതക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് താരത്തെ അയോഗ്യയാക്കിയത്.
മത്സരത്തിന്റെ 46-ാം മിനിറ്റിൽ ഇമാനെ ഖലീഫ് ആഞ്ജലീനയുടെ മുഖത്ത് ഏൽപ്പിച്ച പഞ്ചിൽ അവർ റിംഗിൽ വീണിരുന്നു. പിന്നാലെ പരിശീലകനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം റിംഗിൽ തുടരാൻ താത്പര്യമില്ലെന്ന് റഫറിയെ അറിയിച്ചു. മൂക്കിന് പരിക്കേറ്റെന്നായിരുന്നു നൽകിയ വിശദീകരണം. കരിയറിൽ താൻ നേരിട്ട ഏറ്റവും ശക്തമായ പഞ്ചാണിതെന്നാണ് പിന്നാലെ ആഞ്ജലീന പ്രതികരിച്ചത്.
അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷന്റെ വിലക്കിനെ മറികടന്നാണ് ഒളിമ്പിക്‌സ് കമ്മിറ്റി ഇമാനെ ഖലീഫിന് 66 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇലോൺ മസ്‌കിനെ പോലുള്ളവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടെന്നീസ് ഇതിഹാസം മാർട്ടിന നവരത് ലോവയും ഹാരി പോട്ടർ രചയിതാവ് ജെകെ റൗളിംഗും കാരിനിയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തി.
Absolutely https://t.co/twccUEOW9e
— Elon Musk (@elonmusk) August 1, 2024
“>
Absolutely https://t.co/twccUEOW9e
— Elon Musk (@elonmusk) August 1, 2024
A young female boxer has just had everything she’s worked and trained for snatched away because you allowed a male to get in the ring with her. You’re a disgrace, your ‘safeguarding’ is a joke and #Paris24 will be forever tarnished by the brutal injustice done to Carini. https://t.co/JMKzVljpyr
— J.K. Rowling (@jk_rowling) August 1, 2024
“>
Exactly right.
This is all on IOC and those in power who make the rules. It’s a travesty and makes a mockery of all Olympic sports. https://t.co/LTKF8Yt9z5— Martina Navratilova (@Martina) August 1, 2024
“>
Today, Angela Carini had her Olympics dreams shattered by Imane Khelif, a male boxer.
It is suspected that he BROKE HER NOSE.
Don’t let this pass quietly. MEN SHOULD NOT BE ALLOWED TO BEAT WOMEN FOR SPORT.
SAVE WOMEN’S SPORTS. pic.twitter.com/i5GMdgWrwb
— Hazel Appleyard (@HazelAppleyard_) August 1, 2024
“>
പുരുഷന്മാർ ഒരിക്കലും സ്ത്രീകളുടെ മത്സരത്തിൽ പങ്കെടുക്കരുതെന്ന പോസ്റ്റാണ് മസ്‌ക് റീട്വിറ്റ് ചെയതത്. വിനോദത്തിനായി പുരുഷൻ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ തല്ലുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ് ഐഒസിയെ വിമർശിച്ച് ജെകെ റൗളിംഗ് എക്‌സിൽ കുറിച്ചത്. ഒളിമ്പിക്‌സിലെ മത്സരങ്ങളെ പരിഹസിക്കുന്ന നയമാണ് ഐഒസിയുടേതെന്ന് നവരത് ലോവയും എക്‌സിൽ കുറിച്ചു.















