വയാനാട്ടിലുണ്ടായ ദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും നോക്കാതെ അക്ഷീണം പ്രയത്നിക്കുന്ന രക്ഷാപ്രവർത്തകരെ പ്രശംസിച്ച് നടൻ മോഹൻലാൽ. ദുരന്തമുഖത്ത് അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പ്രശംസിച്ചത്.
ദുരിതബാധിതർക്ക് ആശ്വാസം പകരാനും സ്വന്തം ജീവൻ പോലും മറന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന് നന്ദിയെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിസ്വാർത്ഥരായ സന്നദ്ധ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങീ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഓരോ വ്യക്തിയുടെയും ധൈര്യത്തെ അഭിനന്ദിക്കുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുന്നിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഞങ്ങൾ മുമ്പും നിരവധി വെല്ലുവിളികളെ നേരിടുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. വളരെയധികം ദുഷ്കരമായ ഈ സന്ദർഭത്തിൽ നമ്മൾ ഒറ്റക്കെട്ടായി ഐക്യത്തോട നിൽക്കണമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.















