ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസിൽ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ ആഗോള ബോക്സാഫീസിൽ അഞ്ച് കോടിയാണ് രായൻ നേടിയത്.
ധനുഷ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 2023-ൽ റിലീസ് ചെയ്ത വാതിയെ മറികടക്കുമെന്നാണ് വിവരം. ധനുഷിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരിക്കും രായൻ എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ മാത്രം 53 കോടിയാണ് ചിത്രം നേടിയത്. തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദുഷാര വിജയൻ, അപർണാ ബാലമുരളി, സെൽവ രാഘവൻ, പ്രകാശ് രാജ്, നിത്യാ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ധനുഷിന്റെ 50-ാമത്തെ ചിത്രമാണ് രായൻ. താരത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.