മനില: ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.50ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സീസ്മോളജിക്കൽ സെൻ്റർ അറിയിച്ചു.
ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിന് കിഴക്ക് ബാഴ്‌സലോണ ഗ്രാമത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഇല്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് പുലർച്ചെ 3.52ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാത്രിഉണ്ടായ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേരെങ്കിലും മരിച്ചിരുന്നു.















