രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഷൈൻ ടോം ചാക്കോയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് മോഡലായ തനൂജ. പ്രണയബന്ധം തകരാനുള്ള കാരണങ്ങൾ ലൈവ് വീഡിയോയിലൂടെയാണ് തനൂജ വെളിപ്പെടുത്തിയത്.
‘എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാൻ താല്പര്യമില്ല. ആ ടോപിക് ഞാൻ വിട്ടതാണ്. ആൾ ആളുടെ വൈബിൽ മുന്നോട്ട് പോകുന്നുണ്ട്. നമ്മൾ വിശ്വസിച്ച് കുറെപേരെ കൂടെ കൂട്ടും. എന്നിട്ട് അവസാനം കുത്തിയിട്ടിട്ട് പോകും. അങ്ങനെ രണ്ടു വർഷം ഞാൻ കൂടെ കൂട്ടി. അവസാനം എനിക്ക് തന്നെ പണിയായി. നമുക്ക് ആരും വേണ്ട അതാണ് നല്ലത്. നമ്മൾ വിശ്വസിച്ച് എന്തെങ്കിലും പറയും. അവസാനം അത് എല്ലാവരോടും പറയും. പിന്നീട് നമ്മൾ ഒന്നിനും കൊള്ളാത്തവരായി മാറും.
എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഒരു കാര്യം പറയാം. നമ്മുടെ പേഴ്സണൽ കാര്യങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ വയ്ക്കണം. അല്ലാതെ, വിഷമം വരുമ്പോൾ അത് അവരോട് പറയാൻ നിൽക്കരുത്. പിന്നീട്, അവർ വഴക്കിട്ട് തെറ്റിപോകുമ്പോൾ അത് പബ്ലിക്ക് ആക്കി നമ്മളെ നാറ്റിക്കും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും. ഒറ്റയ്ക്കു പോകുന്നതാണ് നല്ലത്. ആരും വേണ്ട.
നമ്മൾക്ക് കുറേ വാഗ്ദാനങ്ങൾ തരും, നമ്മുടെ കൂടെക്കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളൂ. എത്ര ക്ലോസായാലും ആരെയും വിശ്വസിച്ചുകൂടാ. നമ്മൾ നന്ദികേട് കാണിക്കരുത്. പറ്റിപ്പോയി…എന്റെ ജീവിതത്തിലും തെറ്റു പറ്റിപ്പോയി. ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല.
ഇപ്പോൾ ഞാനാണ് എല്ലായിടത്തും കുറ്റക്കാരി. അവരാണ് ഇപ്പോൾ നല്ലത്. അവർ ചെയ്യുന്നതൊക്കെയാണ് നല്ലത്. നമ്മളെ ഒന്നും ഇല്ലാതാക്കി കഴിഞ്ഞു. എന്റെ ഫാമിലിയെ വരെ വിട്ടിട്ടാണ് ഞാൻ ഇവിടെ വന്നത്. പക്ഷെ, എന്നെ ഒന്നും അല്ലാതാക്കി കളഞ്ഞു. മാതാപിതാക്കൾ എന്നോട് വേണ്ടെന്ന് പറഞ്ഞതാണ്. നമ്മുടെ എല്ലാ കാര്യങ്ങളും ഉമ്മയോട് മാത്രമെ ഷെയർ ചെയ്യാൻ പറ്റത്തുള്ളൂ. എനിക്ക് എട്ടിന്റെ പണിയാണ് വന്നിട്ടുള്ളത്. ഞാൻ ഇപ്പോഴും അതിൽ നിന്നും ഓവർ കം ചെയ്തിട്ടില്ല.
ഫോട്ടോ ഫ്രെയിം ചെയ്തത് ഒക്കെ എറിഞ്ഞു പൊട്ടിച്ചു. ആർക്കുവേണ്ടിയും കരയാൻ പാടില്ല. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞ് കാര്യങ്ങൾ പറയാൻ പാടില്ല. പാമ്പുകൾ ആണവർ. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. അവർക്കെന്തും ചെയ്യാം നമുക്കൊന്നും ചെയ്തുകൂടാ എന്ന അവസ്ഥയാണ്. എനിക്ക് ഈ ലൈവിൽ വന്നിട്ട് പറയേണ്ട കാര്യമില്ല. പക്ഷേ അനുഭവം നിങ്ങളുമായി ഷെയർ ചെയ്യണമല്ലോ. ഇന്നലെ എനിക്കൊരു എട്ടിന്റെ പണികിട്ടി.’- തനൂജ ലൈവിൽ പറഞ്ഞു.