കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും. പൂർബ മേദിനിപ്പൂർ ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെയായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് അഖിൽ ഗിരിയുടെ അസഭ്യ വർഷം. ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് പശ്ചിമ ബംഗാൾ ബിജെപി ഘടകമാണ് വീഡിയോ പുറത്തുവിട്ടത്.
ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന തൃണമൂൽ കോൺഗ്രസ് തന്നെയാണ് ഈ നേതാക്കൾക്ക് കുടപിടിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥ മനീഷാ സാഹുവിനെയും സംഘത്തെയുമാണ് തൃണമൂൽ നേതാവ് ഭീഷണിപ്പെടുത്തിയത്.താജ്‌പൂരിലെ കടൽത്തീരത്തിനടുത്തുള്ള വനംവകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി നിരവധി കടകൾ നിർമ്മിച്ചിരുന്നു. കടലിനടുത്തായിരുന്നതിനാൽ വേലിയേറ്റത്തിൽ ഇവ വെള്ളത്തിനടിയിലായി. തുടർന്നാണ് ഈ കടകൾ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പൊളിച്ചുനീക്കിയത്. ഇതറിഞ്ഞ തൃണമൂൽ നേതാവ് ചില പ്രാദേശിക വ്യാപാരികളോടൊപ്പമെത്തി നടപടി തടയുകയായിരുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനമുന്നയിച്ച ബിജെപി അഖിൽ ഗിരിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ്, പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെതിരെയും തൃണമൂൽ നേതാവ് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.
West Bengal Minister Akhil Giri threatens a lady Forest Officer because she was performing her duty to remove illegal encroachment in forest areas.
What did he say –
1. "সরকারি কর্মচারী, মাথা নিচু করে কথা বলবেন।" – You are a government employee, bow down your head (infront of… pic.twitter.com/CDrULP9Mli
— BJP West Bengal (@BJP4Bengal) August 3, 2024