ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിരിക്കുകയാണ് ഷെയ്ഖ് ഹസീന. സൈന്യം ഭരണം പിടിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൈനിക മേധാവി രാജ്യത്തെ അറിയിച്ചിരിക്കുകയാണ്. കലാപകാരികൾക്ക് നേരെ ഇനി വെടിയുതിർക്കരുതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് പട്ടാള മേധാവി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതിയിൽ ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ അവിടെ നിന്നും ഷെയ്ഖ് ഹസീനയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം അടിച്ചുമാറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഒപ്പം ബംഗ്ലാദേശ് പാർലമെന്റ് കയ്യടക്കിയ കലാപകാരികളുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി രാജി വച്ചതിന് പിന്നാലെയായിരുന്നു രാജ്യത്ത് അരാജകത്വം അരങ്ങുവാഴാൻ ആരംഭിച്ചത്.
Bangladesh Parliament.
From Democracy to Mobocracy. pic.twitter.com/LnXQ7NPJXw
— Aditya Raj Kaul (@AdityaRajKaul) August 5, 2024
രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ അവഗണിച്ചെത്തിയ പ്രക്ഷോഭകർ ധാക്കയിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അകത്ത് കയറി വൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കുകയും ചെയ്തു. പാർലമെന്റിലെ കസേരപ്പുറത്ത് കാലുകയറ്റി വച്ച് പുകവലിക്കുന്ന പ്രതേഷധക്കാരെയും വീട്ടിലെന്ന പോലെ വിശ്രമിക്കുന്നവരെയും ദൃശ്യങ്ങളിൽ കാണാം. ജനാധിപത്യത്തിന്റെ പ്രതീകം കൂടിയായ പാർലമെന്റ് മന്ദിരമാണ് പ്രക്ഷോഭകർ വളഞ്ഞിട്ട് ആക്രമിച്ച് കീഴടക്കിയത്. Democracyയിൽ നിന്ന് Mobocracyയിലേക്ക് ബംഗ്ലാദേശ് മാറിയിരിക്കുന്നുവെന്നാണ് ദൃശ്യങ്ങൾക്ക് കീഴിൽ വരുന്ന പ്രതികരണങ്ങൾ. ഭരണകൂടത്തോട് എതിർപ്പ് പ്രകടിപ്പിക്കാമെങ്കിലും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രതീകങ്ങളെ അടിച്ചമർത്തുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായം പങ്കുവച്ചു.
Protesters have occupied Bangladesh's parliament building. Regardless of the reason, it is very sad to see a building that represents a country in this state. pic.twitter.com/GKzihSGs1J
— Nandan Pratim Sharma Bordoloi (@NANDANPRATIM) August 5, 2024















