യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്. ചാർജിംഗിന് ഫീസ് ഇടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവിൽ വരുമെന്നാണ് അനൗദ്യോഗിക വിവരം.
യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടനയാണ് നടപ്പാക്കുക. എക്സ്പ്രസ് ചാർജിംഗ് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിംഗ് ഒരു യൂണിറ്റിന് 70 ഫിൽസുമാണ് നിരക്ക്. ഇതിനുപുറമെ നികുതിയും നൽകണം. ഇ–വാഹന ചാർജിംഗ് ഫീസ് ഏകീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജൂലൈ എട്ടിന് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ചാർജിംഗിന് ഫീസ് ഇടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല.
ഭൂരിഭാഗം സ്ഥലങ്ങളിലും ഇ-വാഹന ചാർജിംഗ് സൗജന്യമാണ്. എന്നാൽ ചിലയിടങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫീസ് ഏകീകരിക്കാനും പണം വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചത്. ഫീസുമായി ബന്ധപ്പെട്ട മുഴുവൻ നിയന്ത്രണങ്ങളും മന്ത്രിസഭയിൽ തീരുമാനമാകും. ഫീസ് വർധന, കുറയ്‌ക്കൽ, ഫീസിൽ വരുത്തേണ്ട ഭേദഗതി അടക്കം മുഴുവൻ തീരുമാനങ്ങളും മന്ത്രിസഭയെടുക്കും.