പാലക്കാട്: വിദേശമദ്യം കടത്തുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. സിപിഎം പാലക്കാട് വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗം കുണ്ടുകാട് സ്വദേശി സന്തോഷാണ് പിടിയിലായത്. 54 ലിറ്റർ വിദേശമദ്യം കാറിൽ കടത്തുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
കൊല്ലങ്കോട് എക്സൈസ് സംഘത്തിന്റെ പുതുനഗരത്തെ വാഹന പരിശോധനയ്‌ക്കിടെയാണ് സന്തോഷ് കുടുങ്ങിയത്. കാറിന്റെ പിൻഭാഗത്തായി അര ലിറ്ററിന്റെ 108 കുപ്പികളിലായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. വിൽപനയ്‌ക്കായി പാലക്കാട് ഭാഗത്ത് നിന്ന് കൊല്ലങ്കോട്ടേയ്‌ക്ക് കൊണ്ടുവരുകയായിരുന്നു മദ്യമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.















