മമ്മൂട്ടി ചിത്രം ടർബോയും കമൽഹാസൻ ചിത്രം ഇന്ത്യൻ 2-വും ഒരേ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 തിയേറ്ററുകളിൽ പരാജയമായിരുന്നു. റിലീസ് ദിവസം ലഭിച്ച കളക്ഷൻ തുടർന്നുകൊണ്ടുപോകാൻ ചിത്രത്തിനായില്ല. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയെ പ്രേക്ഷകർ കൈവിട്ടതോടെയാണ് ഉടൻതന്നെ ചിത്രം ഒടിടിയിൽ റിലീസിന് എത്തുന്നത്.
ജൂലൈ 12 നാണ് ‘ഇന്ത്യൻ 2’ റിലീസ് ചെയ്തത്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് സിനിമ എത്തിയത്. ഓഗസ്റ്റ് 9-ന് സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയെ നായനാക്കി വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് ടർബോ. മാസ്-ആക്ഷൻ ചിത്രമായി പുറത്തിറങ്ങിയ ടർബോയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമ വിജയമായിരുന്നു. ഓഗസ്റ്റ് 9-ന് തന്നെ ടർബോയും റിലീസ് ചെയ്യും. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്.