ദുബായ്: ദുബായ് ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റിയുടെ വെർച്വൽ ജീവനക്കാരൻ ഇതിനകം മറുപടി നൽകിയത് 96 ലക്ഷം അന്വേഷണങ്ങൾക്ക്. ചാറ്റ് ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റമ്മാസ് എന്ന വെർച്വൽ ജീവനക്കാരന്റെ സേവനങ്ങളിൽ ഉപഭോക്താക്കൾ 95 ശതമാനം സംതൃപ്തരാണെന്നാണ് റിപ്പോർട്ട്. 2017ലാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റമ്മാസ് എന്ന വെർച്വൽ ജീവനക്കാരനെ ഉപഭോക്തൃ സേവനങ്ങൾക്കായി ദീവ നിയോഗിച്ചത്.
ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും അവരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനും ജനറേറ്റീവ് AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ യൂട്ടിലിറ്റിയും ആദ്യത്തെ യുഎഇ സർക്കാർ സ്ഥാപനവുമാണ് DEWAയെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
റമ്മാസിന് ഉപയോക്താക്കളുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങളും അന്വേഷണങ്ങളും നന്നായി മനസ്സിലാക്കാനുമുള്ള മികച്ച കഴിവുണ്ട്. ലഭ്യമായ ഡേറ്റയും വിവരങ്ങളും അടിസ്ഥാനമാക്കി ഉപഭോക്തൃ അന്വേഷണങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശേഷം കൃത്യവുമായ പ്രതികരണങ്ങൾ നൽകാനും റമ്മാസിന് കഴിയും













