സൂറത്ത്: കേന്ദ്ര മന്ത്രി സി ആർ പാട്ടീലിനെ നേരിൽ കണ്ട് ആശംസ അറിയിച്ച് കേരള സമാജം സൂറത്തിന്റെ ഭാരവാഹികൾ. ഒപ്പം സൂറത്തിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും നൽകി.
കേരള സമാജം സൂറത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി ഷാജി ആന്റണി, മനോജ് നായർ, പ്രഭാത് കടവിൽ, ഷിജോമോൻ, അനിൽ പണിക്കർ എന്നിവരാണ് മന്ത്രിയെ കണ്ടത്.















