പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ വലയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി. വിജിയാണ് അറസ്റ്റിലായത്.
കുളം നിർമിച്ചതിന്റെ ബില്ല് മാറാനായി കരാറുകാരനിൽനിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പൊക്കിയത്. കുളം നിർമിക്കുന്നതിനായി അസിസ്റ്റൻ്റ് എഞ്ചിനീയർ പലവട്ടം തടസം ഉന്നയിച്ചിരുന്നുവെന്നും ബില്ല് മാറാൻ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടതായും കരാറുകാരൻ പറഞ്ഞു.
ഇത്രയേറെ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 50,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് വിജി നിർദ്ദേശിച്ചു. 13,000 രൂപ കരാറുകാരൻ നേരിട്ട് നൽകി. ഇതിന് പിന്നാലെയാണ് അറസ്റ്റിലാകുന്നത്.