100 ഗ്രാം ഭാരകൂടുതലിന്റെ പേരിൽ അർഹിച്ച ഒളിമ്പിക് മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. 24 മണിക്കൂറിനകം വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന. സംയുക്ത വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്.
ഫൈനലിന് മണിക്കൂറുകൾക്ക് മുൻപാണ് താരം അയോഗ്യയാക്കപ്പെട്ടത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്.ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെടുകയും മെഡൽ നഷ്ടമാവുകയും ചെയ്ത താരം.
നിയമപ്രകാരം പട്ടികയിലെ അവസാന പേരുകാരിയുമായി.ഭക്ഷണം ഉപേക്ഷിച്ചുള്ള കടുത്ത വ്യായാമത്തെ തുടർന്ന് താരം നിർജലീകരണം ബാധിച്ച് ഒളിമ്പിക്സ് വില്ലേജിലെ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനവും വന്നു.