മേരിമാതാവിന്റെ ചിത്രം റീലിനായി അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുഎഇക്കാരനായ കണ്ടന്റ് ക്രിയേറ്റർക്കെതിരെ വ്യാപക വിമർശനം. ഫൈസൽ എന്ന യുവാവാണ് ചിത്രം എഡിറ്റ് ചെയ്ത് റീലിൽ ഉൾപ്പെടുത്തിയത്.ഇയൾ നിലവിൽ ഓക്ലൻഡിലാണ് താമസിക്കുന്നത്. കർമ്മയുമായി ബന്ധപ്പെട്ടൊരു റീലാണ് ഇയാൾ പങ്കുവച്ചത്. വീഡിയോയിൽ മേരി മാതാവ് അസ്ലീലമായ രീതിയിൽ ലോലി പോപ് കഴിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
റീൽ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടായി. പരിശുദ്ധ മേരി മാതാവിനെ മോശമായി ചിത്രീകരിച്ച ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തുവന്നു.
ചിത്രത്തിനുള്ള കർമ്മഫലം നിങ്ങൾ ഉടനെ അനുഭവിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് യാദൃശ്ചികമായി വന്നുപോയതാണെങ്കിൽ എത്രയും പെട്ടെന്ന് നീക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്നാണ് മറ്റൊരാളുടെ കമൻ്റ്. ഓഗസ്റ്റ് മൂന്നിനാണ് റീൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിരവധിപേർ ഇത് കണ്ടിട്ടുണ്ട്.
View this post on Instagram
“>