മസ്കറ്റ്: ഒമാനിൽ താമസ വിസ ലഭിക്കാനായി ഇനി മുതൽ ക്ഷയരോഗ പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രാലയം. പുതിയ വീസയ്‌ക്കും നിലവിലുള്ളത് പുതുക്കുമ്പോഴും ഈ പരിശോധന നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൈയ്യിലൂടെ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് വഴിയാണ് ക്ഷയരോഗ നിർണ്ണയം നടത്തുക.
പരിശോധനാഫലം പോസിറ്റീവ് ആയാൽ നെഞ്ചിന്‍റെ എക്സ്‌റേ എടുക്കുകയും ഡോക്ടറെ കാണുകയും വേണം. ടിബി സ്ഥിരീകരിക്കുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും. ക്ഷയരോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ പുതിയ നടപടിയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ക്ഷയരോഗ നിർണ്ണയത്തിനായി ആദ്യം അംഗീകൃത സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകളിൽ രക്ത സാമ്പിൾ ശേഖരിക്കും. രോഗം സ്ഥിരീകരിച്ചാൽ മാത്രമാണ് എക്സ-റെ എടുക്കുന്നത്.













