ഒളിമ്പിക്‌സിൽ ബഹറൈന് സ്വർണ നേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൽഫ്രഡ് യാവി റെക്കോർഡെയാണ് സ്വർണ നേട്ടം കൈവരിച്ചത് . എട്ട് മിനിറ്റ് 52.76 സെക്കൻഡ് എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് യാവി സ്വർണമണിഞ്ഞത്. ടോക്കിയോ സ്വർണ മെഡൽ ജേതാവ് ഉഗാണ്ടയുടെ പെരുത്ത് ചെമുട്ടയിയെ മറികടന്നായിരുന്നു 24-കാരിയായ യാവിയുടെ പ്രകടനം.
ഒളിമ്പിക്സ് ചരിത്രത്തിൽ മൂന്നാമത്തെ സ്വർണമാണ് യാവിയിലൂടെ ബഹ്‌റൈൻ സ്വന്തമാക്കിയത്. സ്വർണനേട്ടം കൈവരിച്ച യാവിയെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനനന്ദിച്ചു . രാജാവ് ഹമദ് അൽ ഖലീഫയുടെ പിന്തുണയ്‌ക്കും നന്ദി അറിയിച്ചു .












